താൾ:CiXIV262.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74 ആറാം അദ്ധ്യായം

ബോളിക്ക് ടർബിൻ ഗ്ലിസറീൻ മുതലായ നാലഞ്ചുവി
ധം സോപ്പുകളും രക്തവൎണ്ണത്തിലുള്ള സുരഭികളായ
തൈലങ്ങളും മറ്റും അതാതിന്നുള്ള പാത്രങ്ങളിലാക്കി ക
റുത്ത ഒരു കല്ലുമേശമേൽ നിരത്തിവെച്ചിരിക്കുന്നതിനെ
കണ്ടു. തോൎത്തുമുണ്ട ലേശവും അഴുക്കകൂടാതെ തിരിമ്പി
പിഴിഞ്ഞ ഒരുചരടകെട്ടിയതിന്മേൽ ഇട്ടിരിക്കുന്നു. ൟറൻ
മാറ്റേണ്ടതിന്ന വിശേഷമായ ശുഭ്രവസ്ത്രങ്ങളും പ്ലാ
നൽ ശീലകൊണ്ട അനേകതരത്തിലും നിറത്തിലും ഉള്ള
ഷൎട്ടുകളും മറ്റൊരു ചരട്ടിന്മേലും ഇട്ടിരിക്കുന്നു. എത്രയും
വലിയ രണ്ടു കട്ടകങ്ങളിൽ ഒന്നിൽ കാഞ്ഞവെള്ളവും മ
റ്റേതിൽ രാമച്ചം ഇട്ടു തണുപ്പിച്ച പച്ചവെള്ളവും നി
റച്ചവെച്ചിട്ടുണ്ട. ഇതുകളെല്ലാം കണ്ടപ്പോൾ ചന്ദ്രനാഥ
ബാനൎജ്ജി ഏറ്റവും സുഖിയനാണെന്ന സുകുമാരൻ
വിചാരിച്ചു. അവൻ സ്നാനംകഴിഞ്ഞെത്തിയപ്പോഴക്ക
ബാനൎജ്ജിയും കുളിച്ചെത്തിയിരിക്കുന്നു.

ചന്ദ്ര - ഇനി എന്തിനാണ ഭക്ഷണത്തിന്ന താമസി
ക്കുന്നത? എല്ലാം തെയ്യാറായിയെന്ന പറഞ്ഞിട്ട രണ്ടു
നാഴികയായി. വെച്ചതെല്ലാം ചൂടാറി ചീത്തയാവുന്ന
തിന്നമുമ്പ അത കഴിച്ചുകളയല്ലെ?

സുകു - അല്ലാ! ഇതാണ നന്നായത! ഇനിക്ക കാലമാ
യിട്ട എത്രനേരമായി! സാധാരണ എല്ലാദിവസവും
എന്റെ അത്താഴം ഇതിന്നുമുമ്പായി കഴിയും. ഞാൻ
അങ്ങേക്കും കാലമാവട്ടെ എന്നവിചാരിച്ചിരിക്കയാണ.

ചന്ദ്ര - ഒ, ഹൊ! അതഞാൻ മനസ്സിരുത്തീല. ഇത്രനേ
രംവഴുകിയതകൊണ്ട അങ്ങേക്ക സുഖക്കേടായൊ എ
ന്നറഞ്ഞില്ല.

സുകു - നല്ലശിക്ഷ, എന്താണ സുഖക്കേട. യാതൊന്നു
മില്ല. ഇന്നെത്തെ അത്താഴത്തിന്നു താമസിക്കുന്നേട

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/94&oldid=193861" എന്ന താളിൽനിന്ന് ശേഖരിച്ചത്