താൾ:CiXIV262.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 73

പഴം, പഞ്ചസാര മുതലായ മധുര പദാൎത്ഥങ്ങൾ വെ
ള്ളികൊണ്ടുള്ള കിണ്ണങ്ങളിൽ ആക്കി ഒന്നിനോടൊന്ന
തൊടാതെ വളരെ വക തിരിവോടുകൂടി നിരത്തി വെച്ചി
രിക്കുന്നതും മേശയുടെ അരികത്ത എത്രയും വിനയ
ത്തോടുകൂടി പന്ത്രണ്ടവയസ്സ പ്രായമുള്ള ഒരു സ്ത്രീരത്നം
നില്ക്കുന്നതും സുകുമാരൻ കണ്ടു. ൟ വക വക തിരിവ
മുഴുവനും ൟ കുട്ടിയുടെതാണെന്ന സുകുമാരൻ ക്ഷണ
ത്തിൽ മനസ്സിലാക്കി. അത കണ്ടിട്ട അവന വളരെ
കൌതുകവും സന്തോഷവും തോന്നി.

ഉടനെ ചന്ദ്രനാഥബാനൎജ്ജി സുകുമാരനെ നോ
ക്കി "ഇവളാണ എന്റെ പുത്രി. ഇവൾക്ക സീതാല
ക്ഷ്മി എന്ന പേരാണ" എന്നും മകളെ നോക്കി "ഇദ്ദേ
ഹം അച്ശന വളരെ പ്രിയപ്പെറ്റ ഒരു സുഹൃത്താണ.
സുകുമാരൻ എന്നാണ പേര" എന്നും അന്യോന്യം പറ
ഞ്ഞ മനസ്സിലാക്കി കൊടുത്തു. അവർ ഓരോന്ന പറ
ഞ്ഞുംകൊണ്ട ചായ കഴിക്കുകയും ഒമ്പത മണിക്കതന്നെ
ഭക്ഷണം തെയ്യാറാകേണമെന്ന ബാനൎജ്ജി മകളെ ഏ
ല്പിച്ചയക്കുകയും ചെയ്തു. അതിന്റെശേഷം അദ്ദേഹം
"അങ്ങേക്ക ൟ ഗൃഹമെല്ലാം കാണണ്ടെ?" എന്ന ചോ
ദിച്ച ആ ഗൃഹവും അതിലുള്ള സാരമായ മുറികളും മറ്റും
എത്രയും വിശ്വസ്ഥന്റെ നിലയിൽ സുകുമാരന കാണി
ച്ചുകൊടുത്തു.

ചന്ദ്രനാഥബാനൎജ്ജിയുടെ ഗൃഹത്തിന്റെ ഗുണ
ങ്ങളെ അല്പം പറയേണ്ടതാണ എങ്കിലും ഗ്രന്ഥം വൎദ്ധി
ച്ചുപോകുമൊ എന്ന ശങ്കിച്ചു മടിക്കുന്നു. സ്ഥലങ്ങളെ
ല്ലാം സുകുമാരന കാണിച്ചുകൊടുത്തതിന്നശേഷം അവർ
രണ്ടുപേരുംകൂടി സ്നാനത്തിന്നായി പോയി. സുകുമാരൻ
കുളിമുറിയിൽ കടന്ന നോക്കിയസമയം അവിടെ കാർ

10

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/93&oldid=193859" എന്ന താളിൽനിന്ന് ശേഖരിച്ചത്