താൾ:CiXIV262.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 75

ത്തോളം ഇനിക്ക രസമാണ. അഞ്ചരമണിക്കല്ലെ
നോം ഇടിപൊടിയായി ഫലഹാരം കഴിച്ചത? ഞാൻ
അതിഭക്ഷണം വളരെ കരുതുന്നാളാണ. ഇനിക്ക
അപ്പോൾ അത കഴിക്കുന്നതിൽ അത്ര മനസ്സുണ്ടാ
യിരുന്നില്ലാ എങ്കിലും അങ്ങയുടെ നിൎബന്ധത്തിന്മേൽ
അധികം തട്ടിവിട്ടൂ എന്നെഉള്ളു. ആ ഉഴുന്നുവടയാ
ണ ഇത്രയും ചതിച്ചത.

ചന്ദ്ര - അങ്ങയെപോലെ നല്ല അഗ്നിബലമുള്ളവൎക്ക എ
ന്തഭക്ഷിച്ചാലെന്താണ? ഇപ്പോഴല്ലെ കരിങ്കല്ലും ദ
ഹിക്കുന്നകാലം? "യഥേഷ്ടം ഭുങ്‌ക്ഷ്വാമാഭൈഷിഃ തക്രം
സലവണംപിബ" എന്നുള്ള പ്രമാണം അങ്ങ ധരി
ച്ചിട്ടില്ലെ?

സുകു - അത നാട്ടവൈദ്യത്തെ അനുസരിച്ചുള്ള പ്രമാണ
മല്ലെ? ഇനിക്ക നാട്ടവൈദ്യത്തിൽ അത്ര തൃപ്തിയും വി
ശ്വാസവും ഇല്ല. ഒന്നാമത മനസ്സിരുത്തി ചികിത്സിക്കു
ന്നവർ തന്നെ കുറയും. ശാസ്ത്രം നന്നല്ലന്നല്ലാ ഞാൻ
പറഞ്ഞതിന്റെ അൎത്ഥം. ഇപ്പോൾ ഒരുസമയം കല്ലും
ദഹിക്കുമായിരിക്കാം. നാലകൊല്ലം കഴിഞ്ഞാൽ കാണാം
വൈഷമ്യം.

ചന്ദ്ര - നാട്ടവൈദ്യത്തിൽ തൃപ്തിയും വിശ്വാസവും ഇല്ലെ
ന്ന അങ്ങ പറഞ്ഞതിൽ ഞാൻ യോജിക്കുന്നില്ല. മ
റ്റെല്ലാം ഒരുമാതിരി ശെരിതന്നെ.

സുകു - അങ്ങേക്ക മുഷിയില്ലെങ്കിൽ നാട്ടു വൈദ്യന്മാരെ
ക്കുറിച്ച അല്പം പറയാം. ഒന്നാമത ഒരു പനിരോഗ
ചികിത്സക്കാണെന്ന വിചാരിക്കുക, അവരെ ചെന്നു
വിളിച്ചാൽ "വാവ കഴിയട്ടെ, പക്കപിറന്നാൾ കഴി
യട്ടെ" എന്ന പറഞ്ഞ വരാതിരിക്കും. അഥവാ വ
ന്നാലൊ "ത്രിരാത്രി കഴിയട്ടെ, നവജ്വരം കഴിയട്ടെ"

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/95&oldid=193863" എന്ന താളിൽനിന്ന് ശേഖരിച്ചത്