താൾ:CiXIV262.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 ആറാം അദ്ധ്യായം

വണ്ടിയിൽ ബനാറീസ്സ സ്റ്റേഷനിലേക്ക ടിക്കെറ്റ വാ
ങ്ങി അവൻ ആ രാജ്യം വിടുകയും ചെയ്തു.

കൃത്യമായി പന്ത്രണ്ട മണിക്കൂറ നേരംകൊണ്ട
വണ്ടി ബനാറീസ്സ സ്റ്റേഷനിൽ എത്തി. ഒമ്പത മണി
ക്ക "ടുണ്ട്ലാ" എന്ന സ്റ്റേഷനിൽനിന്ന അല്പം ചിലത വാ
ങ്ങി സുഖമായി ഭക്ഷിച്ചിട്ടുണ്ടായിരുന്നതുകൊണ്ടും ബ
നാറീസ്സിൽ എത്തിയപ്പോഴക്ക അസമയമായിരുന്നതു
കൊണ്ടും അപ്പോൾ അവൻ ഒന്നും ഭക്ഷിച്ചീല. അ
ന്നേത്തെ രാത്രി സ്റ്റേഷനിൽ തന്നെ താമസിക്കുന്നതാ
ന്ന രക്ഷ എന്ന കരുതി സുകുമാരൻ അതുവരെ ധരി
ച്ചിരുന്ന ഇംഗ്ലീഷ മാതിരിയിലുള്ള ഉടുപ്പുകളെല്ലാം അഴി
ച്ച വെക്കുകയും, ഒന്നാംക്ലാസ്സ യാത്രക്കാൎക്ക താമസിപ്പാ
നുള്ള അതിവിശേഷമായ ഒരു മുറിയിൽതന്നെ കിടന്നു
റങ്ങുകയും ചെയ്തു.

പിറ്റേദിവസം പുലൎന്നപ്പോൾ അവൻ സാ
ധാരണ ഒരു പ്ലാനൽഷൎട്ടും കോട്ടും ചെറിയ ഒരു കാശ്മീര
തൊപ്പിയും മാത്രം ധരിച്ച, വായകെട്ടി സജ്ജമാക്കി നി
ൎത്തിട്ടുണ്ടായിരുന്ന ബൊട്ടിൽ കയറി ഗംഗാനദി കടന്ന
കാശീപട്ടണത്തിൽ എത്തി. അവിടെ താമസിക്കേണ്ടതി
ന്ന ഒരു ഗൃഹം തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നത കേദാരഘാ
ട്ടിൽ കോദണ്ഡരാമ ശാസ്ത്രികളുടെ ഗൃഹമായിരുന്നു. അ
ന്നരാവിലേതന്നെ മണി കൎണ്ണികാഘട്ടിൽ പോയി ഗം
ഗാസ്നാനം വിശ്വേശ്വരദൎശനം മുതലായത ശാസ്ത്രികളു
ടെ മുഖാന്തരംതന്നെ വിധിക്കതക്കവണ്ണം ചെയ്തു. കോ
ദണ്ഡരാമശാസ്ത്രികളുടെ ആ ഗൃഹത്തിന്റെ മുകളിൽ
ഇരുന്ന നോക്കിയാൽ ആ പട്ടണത്തിലുള്ള മിക്കകാഴ്ച
കളും കാണാൻ പ്രയാസമില്ല. ൟ ഗൃഹം ഗംഗയിലേ
ക്ക എറക്കിക്കെട്ടിയതും അഞ്ച നിലയുള്ളതും ആയിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/84&oldid=193836" എന്ന താളിൽനിന്ന് ശേഖരിച്ചത്