താൾ:CiXIV262.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 65

ൟ കാശീപട്ടണം ബ്രിട്ടീഷ ഗവൎമ്മേണ്ടിന്റെ
കീഴിൽ വടക്ക പടിഞ്ഞാറുള്ള രാജ്യങ്ങളിൽ വെച്ച ഏ
റ്റവും വലിയതും, പാപഹരമായ ഗംഗാനദികൊണ്ടും
വിശ്വനാഥ ക്ഷേത്രംകൊണ്ടും എത്രയും കീൎത്തിപ്പെട്ടതും,
ആയ ഒന്നാകുന്നു. മഹത്തായ ൟ ക്ഷേത്രത്തേയാണ
പണ്ട ബിംബാരാധന കൂടാതെ എല്ലാടവും മഹമ്മദമതം
സ്ഥിരപ്പെടുത്തേണമെന്ന യത്നിച്ചവനും മോഗൾചക്ര
വൎത്തിയും ആയ അറംഗസീബ് ഇടിച്ചു കളഞ്ഞത.
ഇങ്ങിനെ പൊളിച്ചെടുത്ത കല്ലുകളെകൊണ്ട ആ ക്ഷേത്ര
വളപ്പിൽതന്നെ അവൻ ഒരു പള്ളിയും തീൎപ്പിച്ചിട്ടുണ്ട.
ൟ പട്ടണത്തിൽനിന്ന മൂന്ന നാഴിക കിഴക്കതെക്കായി
യൂറോപ്യന്മാൎക്ക താമസിപ്പാൻ "ശിക്കളൂര" എന്ന പ്ര
ധാനപ്പെട്ട ഒരു പ്രദേശമുണ്ട. അവിടുത്തെ പ്രധാന
മായ കോടതികളും കച്ചേരികളും മറ്റും ആ പ്രദേശ
ത്താണ സ്ഥാപിക്കപ്പെട്ടിരിക്കുന്നത. ഗംഗാനദി ശാ
ശ്വതമായി പ്രവാഹിച്ചുംകൊണ്ടും, എത്രയും സമൃദ്ധമായും
അതിരമണീയമായും ഉള്ള ൟ കാശീപട്ടണത്തിൽ കു
റെ അധികം കാലം താമസിപ്പാനായി സുകുമാരൻ ഉ
റച്ചു. വൈശിഷ്ട്യമേറിയ ൟ കാശീപട്ടണത്തിൽ വ
ന്നാൽ കുറഞ്ഞത പത്തു മാസമെങ്കിലും താമസിക്കേണ
മെന്ന മോഹിക്കാത്തവർ ഹിന്തുക്കളിൽ ആരും തന്നെ
ഇല്ലെന്നു പ്രസ്ഥാപിച്ചാൽ ലേശവും അസത്യമായി
വരികയില്ലെന്ന എനിക്ക തീൎച്ചയായും പറവാൻ കഴിയും.
സുകുമാരൻ അവിടെ അധികം കാലം താമസിപ്പാനുള്ള
ശട്ടങ്ങളെല്ലാം ചെയ്തു വന്നു. തനിക്ക പ്രതാപരുദ്രമ
ഹാരാജാവ എത്രയും കൌതുകമായി തന്ന ഒരു വൈര
മോതിരവും ഒരു ജോഡ കടുക്കനും സുകുമാരൻ വിറ്റു
കളഞ്ഞു. എന്തും വിറ്റുകളവാൻ തക്ക നിലയിലായി

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/85&oldid=193838" എന്ന താളിൽനിന്ന് ശേഖരിച്ചത്