താൾ:CiXIV262.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 63

ഇംഗ്ലീഷമരുന്നുകൾ വില്ക്കുന്ന കമ്പിനികളും ച്ശായ എ
ടുക്കുന്ന കമ്പിനികളും എത്രയോ കാണാം. മറ്റൊരു
തെരുവിൽ ചെന്നാൽ അത്യുന്നതങ്ങളും, അതിധവള
ങ്ങളും അതിഗംഭീരങ്ങളും, ഞാനൊ നിയ്യൊ വലിയത
എന്ന അന്യൊന്യം കലഹിച്ചുംകൊണ്ട വരിവരിയായി
നില്ക്കുന്നവയും, ആയ ആറും ഏഴും നിലയുള്ള മണി
മഞ്ചങ്ങളും അതുകളിൽ പരിഭൂത കുബേരന്മാരായ കോ
ടീശ്വരന്മാർ ഇരുന്ന കച്ചോടം ചെയ്യുന്നതും കാണാം.
വിമാന സദൃശങ്ങളായ ഗാഡികളിൽ ചന്ദ്രമുഖിമാരായ
യൂറോപ്യൻ സ്ത്രീകളും പാർസി സ്ത്രീകളും കയറി താനെ
ഓടിച്ചുകൊണ്ടു പോകുന്നതും ചിലർ ൟവക ഷാപ്പു
കളിൽ വന്നിറങ്ങി ലേശവും സംഭ്രമം കൂടാതെ സാമാന
ങ്ങൾ വാങ്ങി മടങ്ങി പോകുന്നതും കാണാം. പട്ടണ
ത്തിന്റെ പലേ ഭാഗങ്ങളിലും ജനങ്ങൾക്ക സന്തോഷ
ത്തിന്നായി കെട്ടി ഉണ്ടാക്കിയ പന്തലുകളിൽ ഇരുന്ന
അനേക ജനങ്ങൾ എത്രയും ആനന്ദകരമായ ബാണ്ട്
വാദ്യംകേട്ട രസിക്കുന്നതിനെ കാണാം. എന്തിനു വള
രെ പറയുന്നു ഡൽഹീ പട്ടണത്തിന്റെ ൟവക യ
ഥാൎത്ഥ ഗുണങ്ങളെ വൎണ്ണിക്കുന്നതിൽ ഇനിക്കുള്ള ഉത്സാ
ഹത്തേക്കാൾ ഗ്രന്ഥവിസ്താര ഭയത്താലുണ്ടാകുന്ന ഔദാ
സീന്യം അധികരിച്ചു വന്നതുകൊണ്ട ഇത്രമാത്രം പറ
ഞ്ഞ വിരമിക്കുന്നു. ഏതൽഗുണ വിശിഷ്ടമായ ആ പ
ട്ടണത്തിന്റെ ധനപുഷ്ടിയും യോഗ്യതയും സുകുമാരൻ
എട്ടു പത്തു ദിവസംകൊണ്ട ഒരുവിധം മനസ്സിലാക്കി.

ഇനി അല്പം ദിവസം ഗംഗാനദികൊണ്ട കീൎത്തി
പ്പെട്ട ബനാറീസ്സ പട്ടണത്തിൽ പോയി താമസിക്കേ
ണമെന്ന അവൻ ഉറച്ചു. അന്ന അവിടേനിന്ന പകൽ
മൂന്ന മണിക്ക കൽക്കത്താവിലേക്ക നേരെ പോകുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/83&oldid=193834" എന്ന താളിൽനിന്ന് ശേഖരിച്ചത്