താൾ:CiXIV262.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 55

എന്നിങ്ങിനെ പറഞ്ഞ കഴിഞ്ഞതിന്റെശേഷം
സ്റ്റേഷന്മാസ്റ്റർ സുകുമാരനെ നോക്കി, "ഇദ്ദേഹത്തെ
അങ്ങ അറിയില്ല്യായിരിക്കാം. ഡൽഹീ പട്ടണത്തിലെ
കീൎത്തിപ്പെട്ട ഒരു കച്ചവടക്കാരനാണ" എന്നും ബാബു
ഗോവിന്ദലാലയെ നോക്കി "ഇദ്ദെഹം കാശ്മീരരാജ്യത്തെ
സൈന്യാധിപതിയുടെ പുത്രനാണ. ഇദ്ദേഹത്തെ അ
ങ്ങ കേട്ടിരിപ്പാൻ സംഗതിയുണ്ട" എന്നും അന്യോന്യം
പറഞ്ഞ മനസ്സിലാക്കിക്കൊടുത്ത കഴിഞ്ഞപ്പോഴക്ക വ
ണ്ടിയും ഇളകി. ഉടനെ അവർ പരസ്പരം കൈകൊടു
ത്ത വന്ദിച്ചു. കുറെ കഴിഞ്ഞാറെ സുകുമാരൻ തന്റെ
പെട്ടി തുറന്ന തലേ ദിവസം വന്ന വൎത്തമാനക്കടലാ
സ്സുകൾ എടുത്ത ചിലത ആ യോഗ്യന വായിപ്പാൻ
കൊടുക്കുകയും ചിലത താൻ വായിച്ചു കൊണ്ടിരിക്കുകയും
ചെയ്തു. ബാബു ഗോവിന്ദലാല "താങ്ക് യു" എന്ന ഇംഗ്ലീ
ഷിൽ വന്ദന വാക്ക പറഞ്ഞ അതിനെ വാങ്ങി വായിച്ചു
തുടങ്ങി. അദ്ദേഹത്തിന്ന സുകുമാരന്റെ വളരെ സ
ന്തോഷവും ബഹുമാന്വും തോന്നി. സകല വിഷയങ്ങ
ളിലും ഒരുപോലെ യോഗ്യതയെസമ്പാദിച്ച സുകുമാരനെ
കണ്ടാൽ സന്തോഷിക്കാത്തവരാരുമില്ല. അല്പം നേരം
ന്യൂസ്പേപ്പർ വായിച്ചിരുന്ന ശേഷം ബാബു ഗോവിന്ദ
ലാല സുകുമാരനോടു ഓരോന്ന ചോദിപ്പാൻ തുടങ്ങി.

ബാബു - അങ്ങ ഇപ്പോൾ എവിടേനിന്ന വരുന്നു? എ
വിടേക്കാണ പോകുന്നത?

സുകു - ഞാൻ കാശ്മീര രാജ്യത്തിന്ന തന്നേയാണ വരു
ന്നത. ഒരു സ്ഥലത്തേക്കായിട്ടതന്നെ ഉദ്ദേശിച്ച പു
റപ്പെട്ടതല്ല.

ബാബു - ദേശസഞ്ചാരത്തിന്ന എറങ്ങിയതായിരിക്കാം
അല്ലെ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/75&oldid=193813" എന്ന താളിൽനിന്ന് ശേഖരിച്ചത്