താൾ:CiXIV262.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 ആറാം അദ്ധ്യായം

ഭംഗിയിൽ വെട്ടിനിൎത്തിയ മേൽമീശ, ഇങ്ങിനെയാണ
അദ്ദേഹത്തിന്റെ വേഷം. ബാബുഗോവിന്ദലാല ഒരു
കാൎയ്യവശാൽ പേഷവാറിലോളം പോയി ഡൽഹിക്ക
തന്നെ മടങ്ങി പോവികയാണ. അദ്ദേഹവും സ്റ്റേഷന്മാ
സ്റ്ററും തമ്മിൽ കണ്ടപ്പോൾ അവർ അന്യോന്യം സലാം
ചെയ്തു. സ്റ്റേഷന്മാസ്റ്റർ ബാബുഗോവിന്ദലാലയോട
ചോദിക്കുന്നു.

സ്റ്റെ - അല്ല്ലാ! അങ്ങ അന്നപോയഹിൽപിന്നെ ഇപ്പോൾ
മടങ്ങുന്നതെ ഉള്ളു? എന്തായിരുന്നു ഇത്ര അധിക താ
മസിപ്പാൻ തക്ക കാൎയ്യം? പോയതിൽ പിന്നെ സുഖ
ക്കേടൊന്നും ഉണ്ടായില്ലല്ലൊ? ആ ദിക്കിലെ കാലാവസ്ഥ
ഇപ്പോൾ എങ്ങിനെ? മഴ ധാരാളമുണ്ടൊ? ദീനങ്ങൾ
ഒന്നും അധികമായി ഇപ്പോൾ ഇല്ല്യായിരിക്കാം?

ബാബു - ആ കഥയൊന്നും പറയെണ്ടാ. ഞാൻ പോ
യകാൎയ്യം തീരാൻതന്നെ വിചാരിച്ചതിൽ അധികം ദി
വസം വേണ്ടിവന്നു. അത തീൎന്നപ്പോഴക്ക ഒരു സ്നേ
ഹിതന്റെ വീട്ടിൽ കല്യാണത്തിന്ന വന്ന ക്ഷണി
ച്ചു. അത കഴിഞ്ഞത മിനിയാന്നാണ. അന്ന വയി
ന്നേരംതന്നെ പുറപ്പെട്ടു. ഞാൻ പോയിട്ട ഇന്നേക്ക
ഇരിപതാം ദിവസമാണ. ഇത്ര അധികം ഞാൻ ഒരു
കുറിയും താമസിക്കുമാറില്ല. ആ ദിക്കിൽ മഴ ഇല്ലേ
ന്നില്ല. ദീനങ്ങൾ അധികം എന്നല്ല ഒട്ടും ഇല്ല. കു
ഡുംബങ്ങൾ എല്ലാം ഇപ്പോൾ ഇവിടേത്തന്നെ ഉള്ള
കാലമൊ? അതൊ നാട്ടിലൊ? ആട്ടെ, അങ്ങ മാറ്റ
ത്തിന്ന അപേക്ഷിച്ചിരുന്നകാൎയ്യം പിന്നെ എന്തായി?

സ്റ്റേ - അതിനേപറ്റി പിന്നെ ഒന്നും അറിഞ്ഞിട്ടില്ല.
കുഡുംബങ്ങളെല്ലാം നാട്ടിലാണ. അവൎക്ക സൌഖ്യ
മാണെന്ന ഇന്നലേയും കത്ത വന്നിട്ടുണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/74&oldid=193811" എന്ന താളിൽനിന്ന് ശേഖരിച്ചത്