താൾ:CiXIV262.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം.

സുകുമാരന്റെ ദേശാന്തരയാത്ര.

സുകുമാരൻ ഡൽഹി എന്ന സ്റ്റേഷനിലേക്ക ടി
ക്കെറ്റവാങ്ങി വണ്ടികയറി എന്ന ഞാൻ പറഞ്ഞുവെ
ല്ലൊ. സുകുമാരൻ സ്റ്റേഷനിൽ വന്നിരുന്നത വേഷ
ച്ശന്നനായിട്ടാണെങ്കിലും ബാല്യം മുതൽക്കുള്ള പരിചയം
നിമിത്തം സ്റ്റേഷന്മാസ്റ്റൎക്ക സുകുമാരനെ കണ്ട ക്ഷണ
ത്തിൽമനസ്സിലായി. അവർ തമ്മിൽ ഓരോന്ന സം
സാരിച്ചുംകൊണ്ടിരിക്കുന്ന മദ്ധ്യത്തിൽ വണ്ടി ജീലം
എന്ന സ്റ്റേഷനിൽ എത്തി ഉടനെ സ്റ്റേഷന്മാസ്റ്റർ
സുകുമാരനെ കൈപിടിച്ച വണ്ടിയിൽ കയറ്റി. കാഴ്ച
യിൽ അതി യോഗ്യനും ഔദാൎയ്യശിലമുള്ളവനും
ആയ ഒരു ബങ്കാളി കയറിയിരുന്ന ഒന്നാം ക്ലാസ്സ മുറി
യിലാണ സുകുമാരനും കയറിയിരുന്നത. അദ്ദേഹത്തി
ന്ന ബാബുഗോവിന്ദലാല എന്ന പേരാണ. കോടീശ്വ
രന്മാരിൽ വെച്ച അഗ്രഗണ്യനാകയാൽ അദ്ദേഹത്തെ
അറിയാത്തവർ വടക്കരാജ്യങ്ങളിൽ ആരും ഇല്ലെന്നു
തന്നെ പറയാം. വാരക്ക പത്തും പന്ത്രണ്ടും ഉറുപ്പിക
വിലയുള്ള വിശേഷമായ ഒരു മാതിരി കറുത്ത ബനാത്ത
ശീലകൊണ്ടുള്ള വലിയ കുപ്പായം, അതെ ശീലകൊണ്ടു
ള്ള കാലൊറ, രണ്ട വിരൽ വീതിയിൽ ചുറ്റും കസവുള്ള
വെള്ളത്തലപ്പാവ, കറുത്ത തിളങ്ങുന്ന ഇംഗ്ലീഷബൂട്സ
ഹേമമയമായി തൂങ്ങുന്ന ഗഡിയാൾചങ്ങല, മൂത്തപഴു
ത്ത ജംബീരഫലത്തിന്റെ വൎണ്ണംപോലെയുള്ള മുഖത്ത
അതിന്റെ ആകൃതിയിൽ തന്നെയുള്ള ചിബുകം, എത്രയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/73&oldid=193808" എന്ന താളിൽനിന്ന് ശേഖരിച്ചത്