താൾ:CiXIV262.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 ആറാം അദ്ധ്യായം

സുകു - അതെ, അങ്ങിനെതന്നെ.

ബാബു - ഇപ്പോൾ എവിടെ എറങ്ങിത്താമസിപ്പാനാ
ണ വിചാരിക്കുന്നത?

സുകു - ഡൽഹിക്കാണ ടിക്കറ്റ വാങ്ങിയിരിക്കുന്നത.

ബാബു - അവിടെ സ്നേഹിതന്മാരോ ബന്ധുക്കളൊ മ
റ്റൊ ഉണ്ടൊ.

സുകു - അങ്ങിനെ ആരുമില്ല.

ബാബു - എന്നാൽ അങ്ങയെ ഞാൻ ക്ഷണിച്ചിരിക്കുന്നു.
എട്ടൊ പത്തൊ ദിവസം ഇഷ്ടംപോലെ താമസിച്ച
മടങ്ങാം. അതിന്ന അങ്ങേക്ക അലോഗ്യമില്ലെങ്കിൽ
ഇനിക്ക വളരെ സന്തോഷമുണ്ടായിരുന്നു. എന്റെ
സ്ഥിരമായ താമസം ഡൽഹീപട്ടണത്തിലാണ.

സുകു - അങ്ങയുടെ ൟ ക്ഷണം ഞാൻ ആദരവോടും കൃ
തജ്ഞതയോടുംകൂടി സ്വീകരിച്ചിരിക്കുന്നു. എന്നാൽ
ഇന്ന ഞാൻ അങ്ങയെ ഉപദ്രവിപ്പാൻ വിചാരിക്കു
ന്നില്ല. ഇന്ന ഒരു ഹൊട്ടലിൽ താമസിപ്പാൻ ഞാൻ
മുൻകൂട്ടി എഴുതി ശട്ടം ചെയ്തുപോയി. നാളെ ഞാൻ
അങ്ങയുടെ ആതിത്ഥ്യം സ്വീകരിച്ചുകൊള്ളാം. അത
ല്ലെ നല്ലത?

ബാബു - എന്നാൽ ഇഷ്ടംപോലെ. ൟ ക്ഷണംകൊണ്ട
അങ്ങയുടെ നിശ്ചയങ്ങൾക്ക ഒരു ഇളക്കവും അതനി
മിത്തം അങ്ങെക്ക ഒരു സുഖക്കേടും സംഭവിക്കരുത.

സുകു - ച്ശെ! അങ്ങിനെ ഉണ്ടൊ! ഞാൻ ൟ രാജ്യം
വിടുന്നതിലകത്ത തീൎച്ചയായും അങ്ങയെ വന്ന കണ്ട
കൊള്ളാം.

ബാബു - എന്നാൽ അങ്ങിനെ ആട്ടെ, അങ്ങേക്ക ചുരുട്ട
വേണമൊ?

സുകു - ഞാൻ ചുരുട്ട ഉപയോഗിക്കാറില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/76&oldid=193816" എന്ന താളിൽനിന്ന് ശേഖരിച്ചത്