താൾ:CiXIV262.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 രണ്ടാം അദ്ധ്യായം

സുകു - എന്താ നിശ്ചയം, കെൾക്കട്ടെ.

ഇന്ദു - ഇപ്പോൾ പോയാൽ പിന്നെ ഇന്ന വരികയില്ല,
അത തന്നെ. എന്തെങ്കിലും ഒന്ന പറഞ്ഞ ചാടേണ
മെന്നല്ലെ അങ്ങക്കുള്ളു?

സുകു - ഞാൽ പറഞ്ഞതിൽ നിന്ന ഇതാ നീ മനസ്സി
ലാക്കിയത? നീ പോയാൽ താനെ ഇരിക്കുന്നത മുഷി
ച്ചിലാണെന്നല്ലെ ഞാൻ പറഞ്ഞതിന്റെ അൎത്ഥം.

ഇന്ദു - എന്നാൽ അങ്ങ എന്റെ ൟ പടം നോക്കിക്കൊ
ണ്ട ഇതാ ഇവിടെത്തന്നെ കിടന്നോളൂ.

എന്നിങ്ങിനെ പറഞ്ഞ തന്റെ ഒരു പടം എടുത്ത
സുകുമാരന്റെ കയ്യിൽ കൊടുക്കുകയും, അവനെ പിടിച്ച
ആ കോച്ചിന്മേൽ തന്നെ കിടത്തുകയും, ചെയ്തു ഇന്ദുമ
തി പോകയും ചെയ്തു.

അവൾ അച്ശനെ ചെന്ന കണ്ടപ്പോൾ "സ
ബാരിക്ക പോവാനാണ വിളിച്ചത" എന്ന രാജാവും,
"എന്നാൽ എന്തിനാ അച്ശാ താമസിക്കുന്നത, നേരംപോ
യല്ലൊ" എന്ന ഇന്ദുമതിയും, പറഞ്ഞു അവർ രണ്ടുപേ
രുംകൂടി സബാരിക്ക പോകയും, പതിവപോലെ മടങ്ങി
വരികയും ചെയ്തു. അന്നത്തെ സബാരിയിൽ ഇന്ദുമ
തിയുടെ ദേഹംമാത്രം വണ്ടിയിൽ പോയി എന്നല്ലാതെ മ
നസ്സു മുഴുവനും തന്റെ കോച്ചിന്മേലായിരുന്നു. ഇങ്ങി
നെ ഇന്ദുമതിയും സുകുമാരനും തമ്മിൽ ചെയ്ത നൎമ്മാലാപ
ങ്ങളെയെല്ലാം വിസ്തരിച്ചു പറയുന്നതായാൽ ഇതുപോലെ
നാലഞ്ച ഗ്രന്ഥം എഴുതിയാൽകൂടി അവസാനിക്കാത്തത
കൊണ്ടു ഇത്രമാത്രം പറഞ്ഞു നിൎത്തുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/40&oldid=193725" എന്ന താളിൽനിന്ന് ശേഖരിച്ചത്