താൾ:CiXIV262.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം

രാജ്ഞിയുടെ ഏഷണിയും രാജാവിന്റെ കോപവും.

പ്രതാപരുദ്രമഹാരാജാവ തന്റെ മുമ്പേത്തെ
പട്ടമഹിഷി മരിച്ച പോയതിന്ന ശേഷം പുത്രസമ്പ
ത്തുണ്ടായിക്കാണെണമെന്നുള്ള അത്യാഗ്രഹം നിമിത്തം
രണ്ടാമതും വിവാഹം ചെയ്തു. എന്നാൽ ൟ രാജ്ഞി
ഇന്ദുമതിയുടെ അമ്മയെപ്പോലെ അത്ര സ്വഭാവഗുണ
മുള്ളവളായിരുന്നില്ല. എന്നമാത്രമല്ല ഒരു മഹാരാജാ
വിന്ന സഹജങ്ങളായി ഉണ്ടാവേണ്ടതായ സകല ഗു
ണങ്ങൾക്കും നിധിയായി പണ്ടുണ്ടായിരുന്ന ഉത്താനപാ
ദമഹാരാജാവിന്റെ പത്നിമാരിൽ ഒരുവളായ സുരുചി
യെക്കാൾ അധികം ദുഷ്ടയും ദുശ്ശീലയും ആയിരുന്നു.
ൟ രാജ്ഞിയെ വിവാഹം കഴിച്ചതിന്റെ ശേഷം പ്ര
താപരുദ്രമഹാരാജാവിന്ന രാജ്യഭാരകാൎയ്യങ്ങളിൽ ശ്രദ്ധ
അല്പം കുറഞ്ഞുവരികയും അതു നിമിത്തം പ്രജകൾക്ക
ചില സങ്കടങ്ങൾ നേരിടുകയും ചെയ്തിരുന്നു.

ൟ രാജ്ഞിക്ക ഇന്ദ്രസേന എന്ന പേരായ
ഒരു ദാസി ഉണ്ടായിരുന്നു. അവൾ ജാത്യാ ശീലഗു
ണവും കാൎയ്യബോദ്ധ്യവും ഉള്ളവളായിരുന്നു. ഇതു കൂടാ
തെ അവൾക്ക ഒരു വിശേഷഗുണമുണ്ട. ആൎക്കു ത
ന്നെ മുഷിഞ്ഞാലും വേണ്ടില്ല, തന്റെ മനസ്സിലുള്ള
തിന്നു വിപരീതമായി അന്യന്റെ സേവക്ക വേണ്ടി
പറയുക അവൾ പഠിച്ചിട്ടില്ല. ഇന്ദുമതിയെ കുറിച്ച
ദുഷിക്കുന്നത ൟ രാജ്ഞിക്ക ആഹാരാദി ചതുഷ്ടയങ്ങ
ളെക്കാൾ അധികം സന്തോഷകരമായിരുന്നു. ഇങ്ങി
നെ ഒരു ദിവസം രാജാവും ഇന്ദുമതിയും സബാരിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/41&oldid=193728" എന്ന താളിൽനിന്ന് ശേഖരിച്ചത്