താൾ:CiXIV262.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം 19

രിക്കട്ടെ, ഏതായാലും കുറെക്കൂടി കഴിക്കൂ, ഇതാ.

ഇന്ദു - എന്താണിത! അന്യന്മാൎക്ക വേണ്ടിട്ടും കഴിക്കാ
റുണ്ടൊ?

സുകു - ചിലപ്പോൾ അങ്ങിനേയും വേണ്ടിവരില്ല്യെ?

ഇന്ദു - അതുവ്വൊ? എന്നാൽ ഇതാ അങ്ങും കൂടി കുറെ
കഴിക്കൂ.

സുകു - ഇന്ദുമതിയുടെ കരപല്ലവംകൊണ്ട എടുത്ത തരാ
ൻ വേണ്ടിയാണ ഞാൻ ഇത്ര എല്ലാം വിദ്യ എടുത്തത.

എന്ന പറഞ്ഞ അതിനെ അവർ അന്യോന്യം
വാങ്ങി കഴിച്ചു. അവൎക്ക അത അപ്പോൾ അമൃതിന്നു
തുല്യമായിട്ട തന്നെ തോന്നി.

ഇന്ദു - അങ്ങെക്ക കുറെ ദിവസമായിട്ട അഹങ്കാരം ഏ
റിത്തുടങ്ങിയിരിക്കുന്നു. ഇതെന്തിനാണെന്ന അറി
ഞ്ഞില. "അഹങ്കരിച്ചാൽ മുഖം കറക്കു"മെന്നുള്ള
പഴഞ്ചൊല്ല അങ്ങ കേട്ടിട്ടില്ല്യെ?

എന്നിപ്രകാരം ഓരോന്ന പറഞ്ഞും കൊണ്ട
ചായ കഴിക്കുമ്പോൾ ഒരുവൻ മുകളിലേക്ക കയറി ചെ
ന്ന ഇന്ദുമതിയോടു " അച്ശൻ വിളിക്കുന്നു" എന്ന
പറഞ്ഞു. ഇന്ദുമതി "ഇതാ എത്തിപ്പോയി" എന്നു പ
റഞ്ഞു അവനെ അയച്ചു.

ഇന്ദു - അച്ശൻ വിളിക്കുന്നു എന്നല്ലെ വന്ന പറഞ്ഞ
ത. ഞാൻ വേഗം പോയി അച്ശനെ കണ്ട വരാം.
അതു വരെക്കും അങ്ങ പോകരുതെ.

സുകു - നിന്നെ കൂടാതെ താനെ ഇവിടെ ഇരിക്കുന്ന കാ
ൎയ്യം കുറെ പ്രയാസം തന്നെയാണേ. നീ മടങ്ങി വരു
മ്പോഴേക്കും ഞാനും എത്തിക്കൊള്ളാം. എന്നാൽ പോരെ?

ഇന്ദു - അതുവ്വ്. ഇപ്പോൾ അങ്ങ പോയാൽ പിന്നെ
എത്തുന്ന കാൎയ്യം ഇനിക്ക നിശ്ചയമുണ്ട. അങ്ങെ ഞാ
ൻ അറിയില്ല്യെ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/39&oldid=193723" എന്ന താളിൽനിന്ന് ശേഖരിച്ചത്