താൾ:CiXIV262.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 113

സുകു - എന്തായിക്കോട്ടെ, അതെല്ലാം കണ്ടാൽ തീരും.
ഞാൻ അങ്ങിനെ ഒരു തെറ്റൊന്നും ചെയ്തിട്ടില്ല്യ.

എന്നിങ്ങിനെ പറഞ്ഞ അവർ രണ്ടുപേരും കൂടി
അന്തഃപുരത്തിലേക്ക പോയി. ഇന്ദുമതി രുഗ്മീഭായിയെ
സുകുമാരന്റെ സമീപത്തേക്ക അയച്ചതിന്റെശേഷം
അവനെ കാണ്മാനുള്ള ബദ്ധപ്പാട സഹിയാതെ ജാലങ്ങ
ളിൽകൂടി നോക്കിക്കൊണ്ട നിന്നിരുന്നു എങ്കിലും അവർ
മാളികയുടെ ചുമട്ടിൽ എത്തിയെന്ന അറിഞ്ഞപ്പോൾ പ
രീക്ഷാൎത്ഥം അവൾ ഉറങ്ങിയ ഭാവം നടിച്ച കോച്ചി
ന്മേൽ കിടന്നു. സുകുമാരൻ ക്ഷണത്തിൽ മുകളിൽ ക
യറിച്ചെന്ന നോക്കിയപ്പോൾ അവർ ഉറങ്ങുന്നതായി
കണ്ടു. ആ കോച്ചിന്മേൽതന്നെ ഇരുന്ന "ഇവളെ ഉണ
ൎത്തുന്നതൊ ഉണൎത്താതിരിക്കുന്നതൊ യോഗ്യത" എന്ന
ആലോചിച്ചു. ഒടുവിൽ നിദ്രാഭംഗം ചെയ്യുന്നത ഭംഗി
യല്ലെന്ന തീൎച്ചയാക്കി. സുകുമാരൻ ആ മുഗ്ധാക്ഷിയുടെ
കരപല്ലവങ്ങളിലും ഗണ്ഡപ്രദേശങ്ങളിലും അനേകതരം
ചുംബനംചെയ്ത, തന്റെ കരം പതുക്കെ അവളുടെ കാ
ഠിന്യമേറിയ മുലയിണയിൽവെച്ചു. അപ്പോൾ ഇന്ദുമതി
"അയ്യൊ! ആരാണിത! ആരാണിത!" എന്നിങ്ങിനെ
സംഭ്രമത്തെ നടിച്ച ബദ്ധപ്പെട്ട എഴുനീറ്റിരുന്ന കോ
പത്തെ നടിച്ചുംകൊണ്ട സുകുമാരനോട പറയുന്നു.

ഇന്ദു - ൟ സമയത്ത അങ്ങെക്ക എന്നെ വന്ന തൊ
ടാൻ പാടുണ്ടൊ? ഞാൻ ആരാണെന്നാണ അങ്ങ
വിചാരിച്ചത? അങ്ങ പ്രവൃത്തിച്ചത എന്തൊരു സാ
ഹസമാണ? അങ്ങാരാണ, ഞാനാരാണ. അങ്ങ ധൂ
ൎത്തനല്ലെ? ക്രൂരനല്ലെ? അങ്ങേക്ക ദയ ലേശംപോ
ലുമുണ്ടൊ? അങ്ങയെപ്പോലെ കിതവനായിട്ട ലോക
ത്തിൽ മറ്റാരാനുമുണ്ടൊ?

15

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/133&oldid=193968" എന്ന താളിൽനിന്ന് ശേഖരിച്ചത്