താൾ:CiXIV262.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112 ഒമ്പതാം അദ്ധ്യായം

ചന്ദ്ര - അങ്ങയുടെ കൃപകൊണ്ട എല്ലാവരും ഒരുവിധം
ക്ഷേമത്തിൽ ഇരിക്കുന്നു.

സുകു - ഇന്ദുമതി പിന്നെ എന്തുപറഞ്ഞു?

ചന്ദ്ര - അങ്ങ പിരിഞ്ഞപോയതിന്റെശേഷം ഒരെഴുത്തും
അയക്കാതിരിരുന്നതിനെക്കുറിച്ചവളരെ സുഖക്കേടായിട്ട
അരുളിച്ചെയ്തു. അങ്ങേക്ക ൟവക വീഴ്ചകൾ വരുമാ
റില്ലല്ലൊ. എന്തേത?

ഇങ്ങിനെ കുറെനേരം സംസാരിച്ച ചന്ദ്രഭാനു
ഓരോരൊ ശ്രമത്തിന്നായി പോയി. തമ്മിൽ കാണുന്ന
ത രാത്രിയിൽ മതി എന്ന ഇന്ദുമതി പറഞ്ഞയച്ചിരുന്നത
കൊണ്ട ആ ദിവസത്തെ ബാക്കിയുള്ള പകൽ അറുപത
നാഴികയുള്ളതുപോലെ സുകുമാരനുതോന്നി. സുകുമാരൻ
ആ പട്ടണത്തിലെ ദ്ധ്വജങ്ങളിലും സ്തംഭങ്ങളിലും ബന്ധി
ച്ചിട്ടുള്ളതും, തന്റെയും ഇന്ദുമതിയുടേയും നാമാക്ഷരങ്ങളെ
ക്കൊണ്ട അങ്കിതങ്ങളും ആയ കൊടിക്കൂറകളെത്തന്നെ
നോക്കി രസിച്ചുകൊണ്ട അസ്തമിക്കുന്നവരെ അവിടെ
ത്തന്നെ നടന്നുകൊണ്ടിരുന്നു. അത്താഴംകഴിഞ്ഞ ജനസ
ഞ്ചാരം അല്പം ഒതുങ്ങിയതിന്റെശേഷം ഇന്ദുമതി അയച്ച
വന്നവളായ രുഗ്മീഭായി സുകുമാരന്റെ മുകളിലേക്ക കയ
റിച്ചെന്നു. അപ്പോൾ സുകുമാരൻ ഇന്ദുമതിയെ കാണ്മാ
നുള്ള ബദ്ധപ്പാടുകൊണ്ട പുറപ്പെട്ടനില്ക്കുകയായിരുന്നു.
രുഗ്മീഭായിയെക്കണ്ടപ്പോൾ

സുകു - എന്താ രുഗ്മീഭായി! നോക്ക പോവ്വല്ലെ? നീ ഇ
ങ്ങോട്ട പോരുമ്പോൾ അവൾ എന്തു ചെയ്യുന്നു?

സുകു - എങ്ങോട്ടാണ പോണത? എന്തിനാണ പോണ
ത? വേഗം ചെല്ലുകയെവേണ്ടു. ഇന്നത്തെക്കൊണ്ട
മതിയാവും. ഇന്നാണ അവളുടെ വേഷം കാണേ
ണ്ടത. അങ്ങ എന്താണീക്കാണിച്ചത?

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/132&oldid=193965" എന്ന താളിൽനിന്ന് ശേഖരിച്ചത്