താൾ:CiXIV262.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 111

ന്നുമില്ല" എന്നിങ്ങിനെ പറഞ്ഞകഴിഞ്ഞതിന്റെശേഷം
അവിടെ കൂടീട്ടുണ്ടായിരുന്നവരും തന്റെ മുഖത്തേക്കത
ന്നേ നോക്കിക്കൊണ്ടുനില്ക്കുന്നവരും ആയ ജനങ്ങളെ
പ്രസന്നതയോടെ ഒന്നങ്ങിനെ നോക്കുകയും ചന്ദ്രഭാനു
വിനെ പ്രത്യേകം അരികത്തവിളിച്ച ഇന്ദുമതിയുടെ യോ
ഗക്ഷേമങ്ങളെ അല്പംമാത്രം രഹസ്യമായി ചോദിക്കുക
യും ചെയ്തു. ഇത തന്റെ എജമാനത്തിയോടെ വേഗത്തിൽ
ചെന്നറിയിക്കേണമെന്ന വിചാരിച്ച ചന്ദ്രഭാനു ആ
ക്ഷണത്തിൽ കുതിച്ചുപാഞ്ഞു. വൃന്ദാവനദാസനും സു
കുമാരനും അച്ശനും മകനും എന്നപോലെ അന്യോന്യം
കൈകോൎത്തുപിടിച്ച വണ്ടിയിൽ കയറുകയും സുകുമാരൻ
മുമ്പതാമസിച്ചിരുന്ന മാളികയിൽ എത്തുകയും ചെയ്തു.
"ഇനി ഞാൻ പോകട്ടെ. നാളെക്ക അനേകം ഒരുങ്ങേ
ണ്ടതുണ്ട" എന്നപറഞ്ഞ മന്ത്രി പിരികയുംചെയ്തു.

സുകുമാരൻ ഉടനെപോയി സ്നാനം ഭക്ഷണം
മുതലായ്ത കഴിച്ച മുകളിൽ വ്രാന്തയിൽ നടക്കുമ്പോൾ
എത്രയും പ്രിയപ്പെട്ട ചന്ദ്രഭാനു വന്നകയറി.

സുകു - ചന്ദ്രഭാനു! ഞാൻ എത്തിയ വിവരം ഇന്ദുമതി
അറിഞ്ഞുവൊ?

ചന്ദ്ര - ഞാൻ ആ വഴിക്കതന്നെ ഓടിച്ചെന്ന തിരുമന
സ്സറിയിച്ചുകഴിഞ്ഞു.

സുകു - എന്നീട്ട അവൾ എന്തുപറഞ്ഞു?

ചന്ദ്ര - എന്താ അരുളിചെയ്വാനുള്ളത?

സുകു - ഞാൻ വന്നു എന്ന കേട്ടിട്ട ഒന്നും പറഞ്ഞീലെ?

ചന്ദ്ര - ഒന്നും അരുളിച്ചെയ്തീലെന്നില്ല്യ "ഇപ്പോഴും വ
രേണ്ടിയിരുന്നില്ല്യ" എന്നമാത്രം അരുളിച്ചെയ്തു.

സുകു - (അല്പം സ്മിതത്തോടെ) ആവക പരിഭവങ്ങളെ
ല്ലാം ക്ഷണംകൊണ്ടതീരും. ആട്ടെ, നൊമ്മടെ രുഗ്മീ
ഭായിക്ക സൌഖ്യംതന്നെ അല്ലെ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/131&oldid=193963" എന്ന താളിൽനിന്ന് ശേഖരിച്ചത്