താൾ:CiXIV262.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114 ഒമ്പതാം അദ്ധ്യായം

സുകു - എന്താ നീ ഇങ്ങിനെയെല്ലാം പറയുന്നത? ഇത്ര
കോപിക്കാൻ തക്ക തെറ്റുകൾ യാതൊന്നും ഞാൻ
ചെയ്തിട്ടില്ലല്ലൊ. എന്നെ കുറിച്ച വല്ലവരും വല്ല
ഏഷണിയും പറഞ്ഞതിനെ വിശ്വസിച്ച എന്നെ ഇ
ങ്ങിനെ വ്യസനിപ്പിക്കരുതെ. ഞാൻ നിന്റെ ദാസ
നല്ലെ? എന്റെ നേരെ ഒന്നു നോക്കണെ?

ഇന്ദു - മതി മതി പറഞ്ഞത. ഇനിക്ക കേൾക്കുകതന്നെ
വേണ്ടാ അങ്ങയുടെ വാക്ക.

സുകു - ഞാൻ മനസാ വാചാ കൎമ്മണാ നിണക്ക അ
പ്രിയമായിട്ട യാതോന്നും ചെയ്തവനല്ല, അറിയാ
തെവല്ലതും ചെയ്തുപോയിട്ടുണ്ടെങ്കിൽ അതെല്ലാം നീ
ക്ഷമിക്കണെ.

ഇന്ദു - ഇപ്പോൾ ക്ഷമിക്കണമെന്ന പറഞ്ഞാൽ മതി
യൊ? അങ്ങ എന്താ ൟ കാണിച്ചത? മനുഷ്യനാ
യാൽ ലേശമെങ്കിലും ദയ വേണ്ടെ?

സുകു - എന്തൊക്കയാണ കേൾക്കട്ടെ ഞാൻ ദയ കൂടാ
തെ കാണിച്ചത? ഒന്ന പറയൂ?

ഇന്ദു - അങ്ങ പോയതിൽ പിന്നെ ഒരെഴുത്തെങ്കിലും
ഇനിക്ക അയച്ചുവൊ? എന്റെ സ്വഭാവം മുഴുവനും
അങ്ങെക്ക നല്ലവണ്ണം അറിവില്ല്യെ? വ്യസനിച്ചെ
ങ്കിൽ വ്യസനിച്ചോട്ടെ ചത്തെങ്കിൽ ചത്തോട്ടെ എ
ന്നല്ലെ അങ്ങ വിചാരിച്ചത?

സുകു - അങ്ങിനെ ഞാൻ വിചാരിച്ചിട്ടില്ല. ൟ ജന്മം
ഒട്ടു വിചാരിക്കയുമില്ല. എന്നാൽ എഴുത്ത അയക്കാ
തിരുന്നത എന്റെ വക്കൽ ഒരു തെറ്റുതന്നെയാണ.
പരമാൎത്ഥമായിട്ട ഞാൻ പറയാലൊ, ഒന്നു രണ്ടു
പ്രാവശ്യം ഞാൻ നിണക്ക എഴുത്തെഴുതി വെച്ചു.
പിന്നെ അയപ്പാൻ സാധിച്ചില്ലെന്ന മാത്രമെ ഉള്ളു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/134&oldid=193970" എന്ന താളിൽനിന്ന് ശേഖരിച്ചത്