താൾ:CiXIV262.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 103

അവരുടെ പ്രവൃത്തികളിൽ ഞാൻ ഇതുവരെകണ്ടീല.
എന്നാൽ സീതാലക്ഷ്മി ഉണ്ടായാൽ അങ്ങെക്ക ൟവ
കകാൎയ്യങ്ങളിൽ യാതൊരു വീഴ്ചയും സംഭവിപ്പാൻ
പാടില്ല.

ചന്ദ്ര - "ഉപചാരം കൎത്തവ്യൊ യാവദനുല്പന്നസൌഹൃദഃ
പുംസാം ഉല്പന്നസൌഹൃദാനാ മുപചാരഃകൈതവംഭ
വതി" എന്ന പ്രമാണംകൊണ്ടാണ ഇനിക്ക അല്പം
ഒരു സമാധാനമുള്ളത. ഇനി വണ്ടിനീങ്ങാൻ അഞ്ചു
മിനുട്ട നേരമെ ഉള്ളു. ഒന്നാമത്തെ മണി അടിച്ചുക
ഴിഞ്ഞു.

ഉടനെതന്നെ സുകുമാരൻ തന്റെ പെട്ടിതുറന്ന
ഒരു ച്ശായ എടുത്ത "അങ്ങയുടെ പുത്രനെപ്പോലെ എന്നേ
യും എപ്പോഴും ഓൎമ്മക്കവേണ്ടി ഇതാ ഇത ഇരിക്കട്ടെ" എ
ന്നപറഞ്ഞ ചന്ദ്രനാഥബാനൎജ്ജിക്ക കൊടുത്തു. അദ്ദേ
ഹം അതിനെ സാദരം വാങ്ങി വന്ദനവാക്ക പറകയും
"സഞ്ചാരത്തിൽ വാച്ച് വളരെ ഉപയോഗമല്ലെ? അതു
കൊണ്ട ഇതാ ഇത അങ്ങെക്കും ഇരിക്കട്ടെ" എന്നപറഞ്ഞ
സുകുമാരന കൊടുക്കേണമെന്ന വിചാരിച്ച കരുതിക്കൊ
ണ്ടവന്നിട്ടുണ്ടായിരുന്ന സ്വൎണ്ണംകൊണ്ടുള്ള വിശേഷമാ
യ ഒരു വാച്ചും ചങ്ങലയും സുകുമാരന കൊടുക്കുകയും ചെ
യ്തു. അപ്പോൾ രണ്ടാമത്തെ മണിയും അടിച്ചു. "അങ്ങെ
ക്ക സകല കാൎയ്യത്തിലും ശുഭം ഭവിക്കട്ടെ" എന്ന ബാന
ൎജ്ജിയും "അങ്ങയുടെ അനുഗ്രഹമുണ്ടായാൽ ഇനിക്ക ഒ
ന്നിലും ഒരു അപജയം വരികയില്ല" എന്ന സുകുമാരനും
പറഞ്ഞകൊണ്ട നില്ക്കുമ്പോൾ വണ്ടിയും ഇളകി. ഉട
നെ രണ്ടുപേരും തമ്മിൽ ബഹുതരം സലാം ചെയ്ത പി
രിഞ്ഞപോകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/123&oldid=193941" എന്ന താളിൽനിന്ന് ശേഖരിച്ചത്