താൾ:CiXIV262.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102 എട്ടാം അദ്ധ്യായം

ദേഹപതനകാലംവരെ പരമകാരുണികനായ ദൈ
വത്തോട പ്രാൎത്ഥിക്കാം. അങ്ങയുടെ ഇഷ്ടന്മാരിൽ
ഒരുവനായ എന്നിൽ അങ്ങെക്ക എപ്പോഴും ദയയും
വാത്സല്യവും ഉണ്ടായിരിപ്പാൻ ഞാൻ പ്രത്യേകം അ
പേക്ഷിക്കുന്നു.

ചന്ദ്ര - അങ്ങെക്ക ഞങ്ങൾ എന്തൊ ചിലതെല്ലാം ചെയ്തു.
അങ്ങെക്ക ഹിതംപോലെ ആവായ്മ വല്ലതും സംഭവി
ച്ചുവൊ എന്ന ഞാൻ അറിയുന്നില്ല. പ്രവൃത്തികൾ
എല്ലാം കഴിച്ചുകൂട്ടണം എന്നല്ലാതെ നന്നായി എന്ന
തോന്നത്തക്കവിധത്തിൽ പ്രവൃത്തികൾ എടുപ്പാൻ
എന്റെ ഭൃത്യന്മാൎക്ക അറിഞ്ഞുകൂടാ. എന്റെ ഭാൎയ്യക്കും
വകതിരിവ ഒരു മാതിരിയാണ. അതാണ സ്നേഹി
തന്മാർ വന്നാൽ ഞാൻതന്നെ മനസ്സിരുത്തുന്നത.
ഇയ്യിടയിൽ സീതാലക്ഷ്മി ഉള്ളതുകൊണ്ട ഞാൻ ഒന്നും
അറിയേണ്ടതില്ല. എല്ലാം അവൾ മനസ്സിരുത്തി പ്ര
വൃത്തിച്ചുകൊള്ളും. ഒരു വീഴ്ചയും വരികയില്ല. സ്നേ
ഹിതന്മാരെ സൽക്കരിക്കേണ്ടതിന്നുള്ള ക്രമങ്ങൾ എ
ല്ലാം അവൾ നല്ലവണ്ണം വായിച്ചുമനസ്സിലാക്കീട്ടുണ്ട.
അങ്ങെക്ക സഞ്ചാരത്തിൽ ഒരു മുള്ള കുത്തിയ സുഖ
ക്കേടകൂടി അനുഭവിക്കാനിടവരാതെ നാട്ടിൽ എത്തി
ച്ചേൎന്നു എന്ന കേൾപ്പാൻ ഞാൻ അന്തകാന്തകനായ
വിശ്വനാഥസ്വാമിയെ പ്രാൎത്ഥിക്കുന്നു. അങ്ങ നാട്ടിൽ
എത്തിയാൽ അപ്പോൾതന്നെ ഇനിക്ക എഴുതി അയ
ക്കേണ്ടതകൂടാതെ ഞങ്ങളെക്കൊണ്ട വേണ്ടതുകൾക്കും
കൂടെക്കൂടെ എഴുത്തയക്കേണമെന്ന ഇനിക്കപ്രത്യേകം
ഒരു അപേക്ഷയുണ്ട.

സുകു - അങ്ങയുടെ ഭൃത്യന്മാരുടെ പ്രവൃത്തികളെല്ലാം ഇ
നിക്ക വളരെ രസിച്ചു നിശ്ചയം. യാതൊരുവീഴ്ചയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/122&oldid=193938" എന്ന താളിൽനിന്ന് ശേഖരിച്ചത്