താൾ:CiXIV262.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം.

ഇന്ദുമതിയുടെ സ്വയംവരവും പട്ടാഭിഷേകവും.

സുകുമാരൻ ബനാറീസ്സീൽനിന്ന ആറനാഴിക
ദൂരമുള്ള "മോഗൾസരി" എന്ന സ്റ്റേഷനിൽ എത്തിയ
പ്പോൾ താൻ പുറപ്പെടുന്ന വിവരം വൃന്ദാവനദാസനെ മു
ൻകൂട്ടി അറിയിക്കേണമെന്നും ബാബുഗോവിന്ദലാലയെ
കാണാതെ പോകുന്നത ഭംഗിയല്ലെന്നും വിചാരിച്ച, വൃ
ന്ദാവനദാസന ഒരു എഴുത്തെഴുതി ആ വണ്ടിയിൽതന്നെ
വിട്ടു. അവൻ അന്ന വയിന്നേരം ഏഴമണിക്ക ഡൽ
ഹിസ്റ്റേഷനിൽ എറങ്ങി താൻ മുമ്പതാമസിച്ചിരുന്ന ഹൊ
ട്ടെലിൽതന്നെ പോയിത്താമസിച്ചു. പിറ്റെദിവസം പുല
ൎച്ചക്ക അന്വേഷിച്ചതിൽ ബാബുഗോവിന്ദലാല ആ നാ
ട്ടിൽ ഇല്ലെന്നും അലഹാബാദിലോളം പോയിരിക്കുന്നു
എന്നും അറികയാൽ ൟക്കുറി ഏതവിധവും അദ്ദേഹത്തെ
കണ്ടല്ലാതെ പോകയില്ലെന്നവിചാരിച്ച അവിടെത്തന്നെ
താമസിച്ചു. അങ്ങിനെ ഒന്നല്ല രണ്ടല്ല അഞ്ചുദിവസം
താമസിച്ചിട്ടും ബാബുഗോവിന്ദലാല മടങ്ങി വരാതിരു
ന്നപ്പോൾ ഇതിലധികം താമസിപ്പാൻ പ്രയാസമുണ്ടെ
ന്നുറച്ച അന്ന വയിന്നേരം അവിടെനിന്ന പുറപ്പെടു
ന്ന മെയിൽവണ്ടിയിൽ കയറി കാശ്മീരരാജ്യത്തേക്ക നേ
രെ പോകയും ചെയ്തു.

സുകുമാരന്റെ എഴുത്ത വൃന്ദാവനദാസന്ന തക്ക
സമയത്തതന്നെ കിട്ടി. സുകുമാരൻ എഴുത്ത അയച്ചതി
ന്റെ പിറ്റേദിവസം വൃന്ദാവനദാസൻ ഭക്ഷണം ക
ഴിഞ്ഞ രണ്ടുനാല സ്നേഹിതന്മാരുമായി സംസാരിച്ചുകൊ
ണ്ടിരിക്കുമ്പൊഴാണ ആ എഴുത്ത കിട്ടിയ്ത. എഴുത്ത പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/124&oldid=193944" എന്ന താളിൽനിന്ന് ശേഖരിച്ചത്