താൾ:CiXIV262.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 95

ശേഷംതന്നെയാണ. ഇതിന്റെ ഫലംഗൃഹോപകര
ണാദിലാഭവും സ്ത്രീസുഖവും ആണ.

സുകു - എന്റെ ഇരിവതദിവസത്തിന്നിപ്പുറമുള്ള സ്ത്രീ
സുഖം അങ്ങേക്കതന്നെ അനുഭവമല്ലെ? കഷ്ടം! ക
ഷ്ടം! ഇങ്ങിനെ ഒന്നും അങ്ങ പറയരുതെ! ഇതൊ
ന്നും പറഞ്ഞതകൊണ്ട സുകുമാരൻ വിശ്വസിക്കയി
ല്ല. അടുത്തദിവസത്തിന്നുള്ളിൽ ദൃഷ്ടാന്തപ്പെടാൻത
ക്കവണ്ണം ഒരു ലക്ഷണം പറഞ്ഞൊപ്പിച്ചാൽ ഞാൻ
സമ്മതിക്കാം.

ചന്ദ്ര - ശരി അങ്ങിനെയാവട്ടെ. എന്നാൽ അങ്ങ സമ്മതി
ക്കുമൊ? നാളെ പതിനഞ്ചനാഴിക പുലരുന്നതിലകത്ത
അങ്ങെക്ക മനസ്സിന്ന എത്രയും ആനന്ദകരമയ ഒരു
വാൎത്ത കേൾപ്പാൻ ലക്ഷണം കാണുന്നുണ്ട. ഇത
അനുഭവിച്ചേ തീരൂ. ൟ പറഞ്ഞതൊത്തിട്ടില്ലെങ്കിൽ
ജ്യോതിശ്ശസ്ത്രസംബന്ധമായി ഒരു അളമാറിനിറ
ച്ച പുസ്തകങ്ങൾ ഉള്ളത അത്രയും ഞാൻ ചുട്ടുകരിച്ചു
കളയാം.

സുകു - ഒ, ഹൊ! എന്നാൽ അതിന്ന ഇപ്പോൾതന്നെ ശ്ര
മം തുടങ്ങാം. ൟവക അസംബന്ധംപറകനിമിത്തം
ജ്യോതിഷക്കാരന തല്ലുകൊണ്ടകഥ അങ്ങ കേട്ടിട്ടുണ്ടൊ?
എന്നാൽ അങ്ങെക്ക ജ്യോതിഷത്തിൽ അതിയായ വി
ശ്വാസവും ഭ്രമവും ഉള്ളതകൊണ്ട ആ കഥ ഞാൻ ഇ
പ്പോൾ പറഞ്ഞാൽ അങ്ങേക്ക ലേശം രസിക്കയില്ല.

എന്നിങ്ങിനെ പറഞ്ഞ തൎക്കിച്ച അവർതമ്മിൽ പി
രിഞ്ഞു. സുകുമാരൻ ഇന്ദുമതിയെത്തന്നെ വിചാരിച്ചും,
ഭ്രാന്തന്മാർ പറയും പോലെ താനെ ഓരോന്ന പറഞ്ഞ
വിലാപിച്ചും, കൊണ്ട അല്പം കിടന്നുറങ്ങി എന്ന പേര വ
രുത്തി. ചന്ദ്രനാഥബാനൎജ്ജിയൊ, സുകുമാരനോട താൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/115&oldid=193918" എന്ന താളിൽനിന്ന് ശേഖരിച്ചത്