താൾ:CiXIV262.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96 എട്ടാം അദ്ധ്യായം

ലക്ഷണം പറഞ്ഞതിന്ന ആസ്പദമാക്കിയ യുക്തികൾ തെ
റ്റിപ്പോയൊ എന്നിങ്ങിനെ രണ്ടാമതും നല്ലവണ്ണം ആ
ലോചിച്ചു കൊണ്ടും കിടന്നു.

പിറ്റെദിവസം പ്രഭാതകാലത്ത എഴുനീറ്റ വ്യാ
യാമങ്ങളെല്ലാം ചെയ്തകഴിഞ്ഞതിന്റെശേഷം സുകുമാരൻ
ലൈബററി മുറിയിൽ ചെന്നിരുന്ന കാപ്പി കഴിച്ചും കൊ
ണ്ട വൎത്തമാനക്കടലാസ്സ വായിപ്പാൻ ആരംഭിച്ചു. എ
ന്നാൽ അവൻ സാധാരണയായി കാശ്മീരരാജ്യത്ത നിന്ന
വരുന്ന കടലാസ്സുകളെല്ലാം വായിച്ചതീൎത്തതിന്റെശേഷം
മാത്രമെ മറ്റൊന്നു തൊടാറുള്ളു. എന്തുകൊണ്ടെന്നാൽ അ
തിൽ സ്വരാജ്യവൎത്തമാനങ്ങൾ എഴുതുന്നകള്ളിയിൽ പ്രിയ
പ്രേയസിയായ ഇന്ദുമതിയെക്കുറിച്ചു വല്ലതും എഴുതി കാ
ണാനുണ്ടൊ എന്ന അറിവാനുള്ള അത്യാശകൊണ്ടു തന്നെ.
അന്നും പതിവ പോലെ ആഭാഗത്തെ മറിച്ച നോക്കിയ
പ്പോൾ തങ്കവൎണ്ണത്തിലുള്ള മഷി കൊണ്ട ഒന്നാമതായി
ലേഖനം ചെയ്യപ്പെട്ടതായ വൃന്ദാവനദാസന്റെ ഒരു പര
സ്യംകണ്ടു. അത പകുതി വായിച്ചു കഴിഞ്ഞപ്പൊഴെക്ക
തന്നെ ആനന്ദാൎണ്ണവത്തിൽ മഗ്നനായ സുകുമാരന്റെ
ഹൃദയകമലം ദിനേശനെക്കണ്ട പത്മംപോലെ ഏറ്റവും
ഉല്ലസിച്ചു. ഉടനെ ചന്ദ്രനാഥബാനൎജ്ജിയെപറ്റി ബ
ഹുമാനവും ജ്യോതിശ്ശാസ്ത്രത്തിൽ വളരെ വിശ്വാസവും
തോന്നി. ൟ സന്തോഷവൎത്തമാനം ഒട്ടും താമസിയാതെ
സ്നേഹിതനായ ബാനൎജ്ജിയോട നേരിട്ട പറയേണമെ
ന്നുള്ള ആഗ്രഹംനിമിത്തം സുകുമാരൻ ആകടലാസ്സും ക
യ്യിൽ എടുത്തുകൊണ്ട ചെന്നപ്പോൾ, ബാനൎജ്ജി ആ
പ്പീസ്സുമുറിയിൽഇരുന്ന കച്ചവടസംബന്ധമായി അന്ന
വന്നീട്ടുള്ള തപ്പാലുകൾക്കെല്ലാം മറുപടി എഴുതുകയായി
രുന്നു. സുകുമാരന്റെ മുഖത്ത അതിയായ ഒരു പ്രസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/116&oldid=193922" എന്ന താളിൽനിന്ന് ശേഖരിച്ചത്