താൾ:CiXIV262.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94 എട്ടാം അദ്ധ്യായം

ചന്ദ്രനാഥബാനൎജ്ജിക്ക ജ്യോതിശ്ശാസ്ത്രത്തിലും ന
ല്ല പാണ്ഡിത്യമുണ്ടായിരുന്നതുകൊണ്ട അത്രമാത്രം പറ
ഞ്ഞതിൽനിന്ന സുകുമാരന്റെ ഗ്രഹസ്ഥിതികളെല്ലാം അ
ദ്ദേഹം ക്ഷണേന ഗ്രഹിച്ചു.

ചന്ദ്ര - അങ്ങേക്ക ഇതവരെക്കും ശുക്രൻ ഏഴാമേടത്താ
യിരുന്നു. അതിന്റെ ഫലം സ്ത്രീനിമിത്തം പലേവി
ധത്തിലും ഉപദ്രവവും ദേശസഞ്ചാരവും ആണ. ൟ
ഫലം അങ്ങേക്ക അനുഭവം കൊണ്ട ദൃഷ്ടാന്തമായില്ല്യെ?

സുകു - ഒരു മനുഷ്യന്റെ ജീവകാലത്ത എപ്പോഴെങ്കിലും
ൟവക കാൎയ്യങ്ങൾ സംഭവിക്കാതിരിക്കുമൊ? അതെ
ല്ലാം ഗ്രഹസ്ഥിതികൊണ്ടാണെന്ന പറയുകയും അതി
നെ ചിലർ വിശ്വസിക്കുകയും ചെയ്യുന്നതിൽപരം ഭോ
ഷത്വം മറ്റൊന്നുണ്ടൊ എന്നകൂടി ഞാൻ സംശയി
ക്കുന്നു.

ചന്ദ്ര - ആട്ടെ ഗ്രഹസ്ഥിതികളെക്കൊണ്ട ഒരു കാൎയ്യം പ
റഞ്ഞൊപ്പിച്ചെങ്കിലൊ? എന്നാൽ അങ്ങ എന്തുതരും?

സുകു - എന്തുംതരാം. എന്നാൽ എന്തെങ്കിലും ഒരു ലക്ഷണം
പറയുകയും കാൎയ്യം അതുപോലെ വരാതെ മറ്റൊരു
പ്രകാരത്തിൽ സംഭവിക്കുകയും ചെയ്യുമ്പോൾ ആദ്യം
പറഞ്ഞതിന്റെ സൎത്ഥം ഇങ്ങിനെയും ഊഹിപ്പാൻ
പ്രമാണമുണ്ടെന്ന പറഞ്ഞ അസംബന്ധമായ ഒന്നു
രണ്ടു ശ്ലൊകം ചൊല്ലുന്നതുപോലെ പറഞ്ഞാൽ ഞാൻ
സമ്മതിക്കയില്ല.

ചന്ദ്ര - സകലജനാഭ്യുദയദാതാവായ ശുക്രൻ ഇപ്പോൾ
കൎക്കിടകത്തിലാണ. ഇന്നേക്ക ഇരിവതദിവസമെ
ആയിട്ടുള്ളു ശുക്രൻ മിഥുനത്തിൽനിന്ന കിൎക്കിടകത്തിൽ
പകൎന്നിട്ട. എന്നാൽ ഇപ്പോൾ ശുക്രൻ അങ്ങേക്ക
ചാരവശാൽ എട്ടാംഭാവത്തിലാണ. ഇത വളരെ വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/114&oldid=193916" എന്ന താളിൽനിന്ന് ശേഖരിച്ചത്