താൾ:CiXIV262.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

III

ഴുതപ്പെട്ട പുസ്തകങ്ങളുടെ ചുരുക്കം കൊണ്ട നൊമ്മടെ മ
ലയാളഭാഷക്കുണ്ടായിരുന്ന ന്യൂനതയെ പരിഹരിപ്പാൻ
അവിടുത്തെ പോലെയുള്ള സജ്ജനങ്ങളുടെ ഉദ്യോഗ
ത്തെ മലയാളഭാഷ സ്വന്തം ഭാഷയെന്ന അഭിമാനിക്കു
ന്ന എല്ലാ പേരും കൃതജ്ഞതാപൂൎവ്വം അഭിനന്ദിക്കുമെന്നു
ള്ളതിലേക്ക യാതൊരു സംശയവും ഇല്ല. "ഇന്ദുമതീസ്വ
യംവരം" എന്ന പുസ്തകത്തിന്റെ രീതിയിൽ മുമ്പ ചില
മഹാന്മാർ എഴുതീട്ടുള്ള പുസ്തകങ്ങളോടു കൂടി ൟ പുസ്തക
ത്തെ ഉപമിച്ചാൽ ഒരു വിഷയത്തിലും അവിടുത്തെ ൟ
പുസ്തകത്തിന്ന ഒരു താഴ്മ വരികയില്ലെന്നാണ എന്റെ
തിൎച്ചയായ അഭിപ്രായം.

തിരുവനന്തപുരം. . . . . രാമവൎമ്മ രാജാ ( ഒപ്പ )
90 ആഗസ്ത 27 ൹ . . . . പരപ്പനട


സ്നേഹപുരസ്സരം അവിടെനിന്ന അയച്ച തന്ന
തായ "ഇന്ദുമതീസ്വയംവരം" എന്ന കഥാപുസ്തകത്തെ
സന്തോഷപൂൎവ്വം സ്വീകരിച്ചു. സരളമായ അവിടുത്തെ
കൃതിയെ ആദിതൊട്ട അവസാനം വരെ എടവിടാതെ വാ
യിച്ച നോക്കുകയും ചെയ്തു. അടുത്ത കാലത്തിന്നിപ്പുറം
ഏകദേശം ഇതേ മാതിരിയിൽ തന്നെ ഒന്നു രണ്ടു പസ്ത
കങ്ങൾ ഉണ്ടായതായി അറിയുന്നുണ്ടു. പലേ ഗുണങ്ങ
ളും അവൾക്ക ഉണ്ടെന്ന വരികിലും, അവിടവിടെ ല
ക്ഷ്യം കൂടാതെ പ്രയൊഗിച്ചിരിക്കുന്ന അലങ്കാരങ്ങളുടെ
ബാഹുല്യവും ഓരോ തരം വൎണ്ണനകളുടെ ആധിക്യവും
ഇതിലെപ്പോലെ ഇല്ലെന്ന നിരാക്ഷേപം പറയാം. ര
സപുഷ്ടിയും കഥാചേൎച്ചയും ഇതിന്ന ധാരാളമുണ്ട. ഭംഗി
യും ഒഴുക്കവും ഇല്ലാത്ത വാചകങ്ങളൊ വാക്കുകളൊ ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/11&oldid=206225" എന്ന താളിൽനിന്ന് ശേഖരിച്ചത്