താൾ:CiXIV262.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IV

തിൽ കാണ്മാൻ തന്നെ വളരെ പ്രയാസം. "സ്ത്രീവാക്കി
നെത്തന്നെ ആസ്പദമാക്കി മേൽക്കീഴാലോചിക്കാതെ വ
ല്ലതും പ്രവൃത്തിക്കന്നതായാൽ അനേകം ആപത്തുകൾ
സംഭവിക്കാം" എന്ന തുടങ്ങി അറിയേണ്ടുന്നതായ എത്ര
യൊ സാരാംശങ്ങൾ ഇതിൽനിന്ന ഗ്രഹിപ്പാനുണ്ട. എ
ന്തിനു വളരെ പറയുന്നു, എല്ലാം കൊണ്ടും ൟ പുസ്തകം
വളരെ ശ്ലാഘനീയം തന്നെ സംശയമില്ല. എത്രയും രസ
കരമായ ൟ പുസ്തകം കേരളീയൎക്ക സ്വീകാരയോഗ്യമായി
ഭവിക്കുമെന്നു തീൎച്ച തന്നെ.

നാനാലങ്കരണൊജ്വലാ സഹൃദയ സ്വാന്ത പ്രമൊദാവഹാ
മാധുൎയ്യാധരിതാംഗനാധരമധു ദ്രാക്ഷാമൃതാ ഭാരതീ
യസ്മിൻ സ്വസ്തടിനീ പ്രവാഹ വദഹൊ നിഷ്യന്ദതെ നൎഗ്ഗളം
ലൊകാംബാ കരുണാബലാ ദ്വിജയതാ മെതച്ചിരം ഭൂതലെ

കടത്തനാട ഉദയവൎമ്മ തമ്പുരാൻ ( ഒപ്പ )
1890 ആഗസ്ത 30 ൹ ആയഞ്ചേറി കോവിലകത്ത


From the Hon'ble
C.SANKARAN NAYAR B.A.B.L.; F.M.U.;
High Court Vakil, Madras.

I am very glad to acknowledge the receipt of a
copy of Your Highness’ "INDUMATHEESVAYAMVARAM".
I find it very interesting and pleasant reading. The
style is clear and elegant and I have no doubt this
valuable book will become very popular.

(Signed) SANKARAN NAYAR.

EGMORE,
31st August 1890.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/12&oldid=193658" എന്ന താളിൽനിന്ന് ശേഖരിച്ചത്