താൾ:CiXIV262.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

II

മല്ലാത്ത യാതൊരു വിഷയവും ഇല്ല. ൟ കഥയിൽ നട
ന്നിട്ടുള്ള കാൎയ്യങ്ങൾക്ക (ഇംഗ്ലീഷ ഭാഷയിൽ മഹാകവി
ഷേൿസ്പിയർ ഉണ്ടാക്കിയ) "സിമ്പലൈൻ" എന്ന നാ
ടകത്തിലെ കാൎയ്യങ്ങളോട ഏതാണ്ടൊരു സാദൃശ്യമുള്ളതാകു
ന്നു. എന്നാൽ ഗ്രന്ഥകൎത്താവ അതുകളെ സുഗമമാക്കുക
യും ആരുടെ അറിവിന്നും വിനോദത്തിന്നും വേണ്ടി ൟ
പുസ്തകം ഉണ്ടാക്കപ്പെട്ടുവൊ അവരുടെ അഭിരുചിക്ക അ
നുരൂപമാക്കുകയും ചെയ്തിരിക്കുന്നു. വാചകരീതി സുവേ
ദ്യമാണെങ്കിലും ഫലിതമുള്ളതും അവിടവിടെ അലങ്കാരഭം
ഗിയുള്ളതും ആകുന്നു.

തിരുവനന്തപുരം .............................................. കേരളവൎമ്മ വലിയകോയിൽ തമ്പുരാൻ
90 ആഗസ്ത 27 ൹............................................. എഫ്. എം. യു; എം. ആർ. എ. യസ്സ.


അവിടുത്തെ പ്രേമോപചാര പ്രചുരമായ എഴു
ത്തും അതൊന്നിച്ചയച്ച "ഇന്ദുമതീസ്വയംവരം" എന്ന
പേരോടു കൂടി അവിടുന്നുണ്ടാക്കിയ പുസ്തകവും പരപ്പന
ങ്ങാടി വഴിയായി ഇവിടെ തിരുവനന്തപുരത്ത വന്ന
എനിക്ക കിട്ടി. പുസ്തകത്തെ മുഴുവനും ഞാൻ വളരെ ശ്ര
ദ്ധയോടെ വായിച്ചു. അവിടുത്തെ പുസ്തകത്തെ കുറിച്ച
എനിക്കുണ്ടായ അഭിപ്രായത്തെ ഞാൻ എഴുതുന്നു.

കേവലം സംസാരിപ്പാൻ മാത്രം ഉപയോഗിച്ച
പോന്നിരുന്ന നമ്മുടെ മലയാളഭാഷ തുഞ്ചത്ത എഴുത്തശ്ശ
ന്റെ കാലം മുതൽ അധികം അധികം പരിഷ്കരിച്ചു പോ
ന്നിരിക്കുന്നു എങ്കിലും അവിടുന്നുണ്ടാക്കിയ "ഇന്ദുമതീ
സ്വയംവരം" എന്ന പുസ്തകത്തിന്റെ രീതിയിൽ ശ്രമം
കൂടാതെ വായിച്ചു രസിപ്പാൻ തക്ക സമ്പ്രദായത്തിൽ എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/10&oldid=206224" എന്ന താളിൽനിന്ന് ശേഖരിച്ചത്