താൾ:CiXIV258.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

൭൭, അലക്ഷന്തരിന്റെ രാജ്യം ക്ഷയിച്ചുപൊയത-

രാജവംശം ഇപ്രകാരം മുടിഞ്ഞശെഷം അന്തിഗൊൻ- പ്തൊലമയിന്റെ
കപ്പൽ ബലത്തെ നിഗ്രഹിച്ചു രാജനാമവും ധരിച്ചതപൊലെ പ്തൊലമയിസെ ൈ
ലകൻ ലുസിമകൻ എന്നീ മൂന്നു നാടുവാഴികളും താന്താരുടെ നാടുകളിൽ രാജാ
ക്കന്മാരായി വാണുതുടങ്ങി അന്തിഗൊൻ ൩൦൧ ക്രി. മു. ഫ്രുഗ്യയിലെ ഇപ്സുപൊ
ൎക്കളത്തിൽ തൊറ്റു മരിച്ചാറെ അവന്റെ നാടുകൾ മിക്കതും സെലൈക്ക
ന്റെ കൈവശമായിവന്നു- പുത്രനായ ദമെറ്റ്രിയന്നു യാവന്യത്തിൽ ചുരുങ്ങി
യ ദെശം പിടിച്ചടക്കുവാൻ മാത്രമെ കഴിവുണ്ടായിവന്നു- കസ്സന്തരിന്റെ
പുത്രന്മാർ രാജ്യാവകാശം ചൊല്ലി തമ്മിൽ പൊരുതപ്പൊൾ അവരിൽ ഒരുത്ത
ൻ ദമെത്രിയനെ തുണെക്കായി വിളിച്ചാറെ അവൻ പൊയി ജയിച്ചു വിളിച്ച
വനെ കൊന്നു മക്കദൊന്യയിൽ വാണു സെലൈക്കനെയും സ്ഥാനഭ്രഷ്ഠ
നാക്കുവാൻ ഒരുമ്പെട്ടപ്പൊൾ ലുസിമകൻ- പ്തൊലമയി- പുറൻ എന്ന മൂന്നു
രാജാക്കന്മാർ വിരൊധിച്ചു അവനെ ബന്ധിച്ചു സെലൈക്കന്റെ അടുക്കെ
അയച്ചു മക്കദൊന്യരാജ്യം അടക്കി വാഴുകയും ചെയ്തു- അനന്തരം സെ ൈ
ലക്കൻ ലുസിമകന്റെ രാജ്യം മൊഹിച്ചു യുദ്ധം തുടങ്ങി ജയിച്ചു അവനെ
കൊന്നശെഷം പ്തൊലമയി രാജപുത്രൻ ദ്രൊഹിച്ചു അവനെ വധിച്ചു മകദൊ
ന്യയിൽ വാണപ്പൊൾ ഗാലർ വന്നു അവനെ പിടിച്ചു പ്രാണഛെദം വരുത്തി
ദല്ഫിയൊളം പട്ടണങ്ങളെയും മനുഷ്യരെയും സംഹരിച്ചു നടന്നു ധ്രാക്യയിൽ
പൊയശെഷം ദമെത്രിയന്റെ പുത്രനായ അന്തിഗൊൻ ൨൭൬ ക്രി. മു. മക െ
ദാന്യ രാജാവായി വാണു രാജ്യം സ്വവംശത്തിന്നുറപ്പിച്ചു വെക്കുകയും ചെയ്തു-
പൂൎവ്വദിക്കിൽ സെലൈക്കന്റെ അനന്തരവന്മാൎക്കും രാജ്യസ്ഥിതി വന്നില്ല
ബിഥുന്യ- പൊന്തു കപ്പദൊക്യ ദെശങ്ങളിൽ ഒരൊരൊ കലഹക്കാർ ഉദിച്ചു പു
തിയ രാജ്യങ്ങളെ സ്ഥാപിച്ചു ലുസിമകന്റെ കാൎയ്യസ്ഥന്മാരിൽ ഫിലതയിരൻ
എന്നൊരുത്തൻ മൂസിയയിൽ തനിക്ക ഒരു രാജ്യം സമ്പാദിച്ചു അനന്തരവന്മാർ അ
തിനെ വൎദ്ധിപ്പിച്ചു ഗാലർ ധ്രാക്യയിൽ നിന്നുവന്നു ഫ്രുഗ്യയിൽ ഒരംശം പിടിച്ചട
ക്കി- മാദായിദെശത്തിൽ ഒരു യവനൻ തനിക്കും ഒരു വാഴ്ചയെ ഉണ്ടാക്കി ക
സ്പിയകടപ്പുറത്തു പൎത്ഥരും മത്സരിച്ചു ദെശങ്ങളെ സ്വാധീനമാക്കി- മദ്ധ്യതറന്യ സ
മുദ്രതീരത്തുള്ളവർ മിക്കവാറും മിസ്രരാജാക്കന്മാരെ അനുസരിക്കെണ്ടിവന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/99&oldid=192572" എന്ന താളിൽനിന്ന് ശേഖരിച്ചത്