താൾ:CiXIV258.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

ച്ചപ്പൊൾ പൊലിസ്പൎഹൻ വിശിഷ്ടസെനാനിയായ യുമെനനെ പട്ടാളങ്ങളൊട്
കൂട കലഹങ്ങളെ അമൎക്കുവാൻ അയച്ചാറെ അന്തിഗൊൻ അവനെ ബദ്ധനാ
ക്കി ഭക്ഷണം മുട്ടിച്ചു കൊന്നു ഫിഥൊനെയും കുശലവാക്കകൊണ്ടു കൈക്കലാ
ക്കി ശിരഛെദനം കഴിച്ചുശെഷം നാടുവാഴികളെ പരിഭവിച്ചു- പിന്നെ വിരൊ
ധിയായ സെലൈക്കൻ എന്ന ബാബലിലെ നാടുവാഴിയെ ആട്ടിക്കളഞ്ഞു അവ
ന്റെ ബന്ധുക്കളായ പ്തൊലമയി- കസ്സന്തർ- ലുസിമകൻ എന്നവർ എത്ര പ്രയ
ത്നം ചെയ്തിട്ടും സെലൈക്കനെ പൂൎവ്വസ്ഥാനത്തിലാക്കിയതല്ലാതെ മറ്റെല്ലാം
അസാദ്ധ്യമായിപൊയി-

ഇപ്രകാരം സെനാനിമാർ രാജ്യലബ്ധിക്കായി തമ്മിൽ പൊരുതുകൊണ്ടി
രിക്കും കാലത്ത മക്കദൊന്യരാജവംശത്തിന്നു മൂലഛെദം വന്നപ്രകാരം പറയുന്നു-
മക്കദൊന്യരാജാവായ ഫിലിപ്പിന്റെ സഹൊദരിതന്റെ പുത്രിയായ യുരി
ദിക്കെ അൎഹിദയ്യന്നു ഭാൎയ്യയാക്കി കൊടുപ്പാൻ നിശ്ചയിച്ചത് നിമിത്തം സൎവ്വാ
ദ്ധ്യക്ഷനായ പൎദ്ദിക്കാവിന്റെ കല്പനയാൽ മരിച്ചശെഷം പൊലിസ്പൎഹനും- ക
സ്സന്തരും തമ്മിൽ പൊരുതപ്പൊൾ അലക്ഷന്തരിന്റെ അമ്മയായ ഒലുമ്പി
യ പൊലിസ്പൎഹനൊട് ചെൎന്നു അൎഹിദയ്യൻ ഭാൎയ്യയൊടും കൂട കസ്സന്തരിന്റെ
പക്ഷം തിരിഞ്ഞശെഷം ഒലുമ്പിയ മകദൊന്യരാജ്യം സ്വാധീനമാക്കിയാറെ ആ
രണ്ടാളുകളെയും കസ്സന്തരിന്റെ സ്നെഹിതന്മാരിൽ പലരെയും വധിച്ചു- അനന്ത
രം കസ്സന്തർ ഒലുമ്പിയയെയും അലക്ഷന്തരിന്റെ ഭാൎയ്യയായ രൊക്ഷന െ
യയും അവളുടെ പുത്രനെയും ഫിലിപ്പ് രാജാവിന്റെ പുത്രിയായ തെസ്സലനീക്ക
യെയും പിടിച്ചു ഒലുമ്പിയയെ വധിച്ചു രൊക്ഷനയെ പുത്രനൊട് കൂട തടവിലാ
ക്കി തെസ്സലനീക്കയെ ഭാൎയ്യയാക്കി പരിഗ്രഹിച്ചു ചില വൎഷം പാൎത്തശെഷം രൊ
ക്ഷനയെയും അവളുടെ കുട്ടിയെയും ഗ്രഹിച്ചതകൊണ്ടു അലക്ഷന്തരിന്റെ
പുത്രന്മാരിൽ ഹരക്ലൻ മാത്രം ശെഷിച്ചിരുന്നു- പൊലിസ്പൎഹബ് അവനെയും വ
ശീകരിച്ചു കസ്സന്തരിന്റെ സ്നെഹം പ്രാപിക്കെണ്ടതിന്നു കൊല്ലുകയും ചെയ്തു-
അലക്ഷന്തരിന്റെ സഹൊദരിമാരിൽ ക്ലെയൊപത്ര അന്തിഗൊന്റെ ക്രൂ
രതയാൽ മരിച്ചു തെസ്സലനീക്ക എന്ന രണ്ടാമവൾക്ക ഭൎത്താവായ കസ്സന്ത
രിന്റെ മരണശെഷം പുത്രദ്രൊഹം കൊണ്ടു പ്രാണഛെദം വരികയും
ചെയ്തു-

12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/98&oldid=192570" എന്ന താളിൽനിന്ന് ശേഖരിച്ചത്