താൾ:CiXIV258.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

അനന്തരം അവൻ യവനവിദ്യാഭാഷാചാരങ്ങൾ പൂൎവ്വദെശക്കാൎക്കും എവണ
മെന്നു വെച്ചു അനെക മക്കദൊന്യരെ പാൎസിസ്ത്രീകളെ വിവാഹം കഴി
പ്പിച്ചു താനും ദാൎയ്യവുസ്സിന്റെ പുത്രിയെ പരിഗ്രഹിച്ചു വളരെ പാൎസികളെ സൈ
ന്യങ്ങളൊട് ചെൎത്തു സ്ഥാനമാനങ്ങളെയും കൊടുത്തപ്പൊൾ എല്ലാ യവനന്മാർ
ഇതസഹ്യം എന്നു പറഞ്ഞു കലഹിച്ചാറെ കഠിനശിക്ഷ പ്രയൊഗിച്ചെങ്കിലും
ഫലിക്കായ്കകൊണ്ടു മകദൊന്യരെ ഉപെക്ഷിച്ചു പാൎസികളുടെ സഹായത്താൽ
കാൎയ്യാദികളെ നടത്തുവാൻ ഭാവം കാട്ടിയപ്പൊൾ കലഹക്കാർ എല്ലാവരും വ
ന്നു കരഞ്ഞു ക്ഷമ അപെക്ഷിച്ചു കീഴടങ്ങിയശെഷം ഇനിയും ഒരു യുദ്ധം
വെണമെന്നു കല്പിച്ചു അറവിദെശം സ്വാധീനമാക്കുവാൻ ഒരുമ്പെട്ടപ്പൊൾ
വിശ്വസ്തപടനായകനായ ഹെഫയിസ്ത്യൊൻ മദ്യപാനം മുതലായ ദൊഷ
ങ്ങളെ കൊണ്ടു വലഞ്ഞു മരിച്ചതിനാൽ ദുഃഖപരവശനായി ക്ഷീണിച്ചു ൩൨൩ ക്രി.
മു. ഒരനന്തരവനെ യൊഗിക്കാതെ ബബിലൊൻ പട്ടണത്തിൽ വെച്ചുരൊ
ഗപീഡിതനായി കഴിഞ്ഞു പൊകയും ചെയ്തു-

൭൬., അലക്ഷന്തർ വംശത്തിന്നു മൂലനാശംവന്നത്-

അലക്ഷന്തർ മരിച്ച ശെഷമത്രെ ജനിച്ച പുത്രന്നു പകരം പൎദ്ദിക്കാ എന്ന
പടനായകൻ സൎവ്വാദ്ധ്യക്ഷനായിവാണു കുറയകാലം കഴിഞ്ഞാറെ പ്തൊല
മയി- അന്തിഗൊൻ- അന്തിപതർ- ക്രാതരൻ എന്ന മിസ്രചിറ്റാസ്യ മകദൊന്യ
ദെശങ്ങളിലെ നാടുവാഴികൾ കലഹിച്ചു സൈന്യങ്ങളെ കൂട്ടിവരുന്നത് കെ
ട്ടു പൎദ്ദിക്കാവിശിഷ്ട സെനാനിയായ യുമെനനെ പട്ടാളങ്ങളൊടും കൂട മത്സര
ങ്ങളെ അമൎത്തുവെപ്പാൻ അയച്ചുതാനും മിസ്രയിൽ ചെന്നു സ്വജനദ്രൊഹ
ത്തിൽ അന്തരിച്ചപ്പൊൾ അന്തിപതർ സൎവ്വാദ്ധ്യക്ഷനായി ചില വൎഷം വാണ
ശെഷം മരിക്കും സമയം കസ്സന്തർ എന്ന പുത്രനെ അല്ല സ്നെഹിതനായ പൊലി
സ്പൎഹനെ സ്ഥാനത്തിലാക്കിയതകൊണ്ടു രണ്ടു പക്ഷക്കാരുണ്ടായി തമ്മിൽ അ
നെകയുദ്ധങ്ങളെ കഴിച്ചു മക്കദൊന്യ യവനരാജ്യങ്ങൾക്കും അത്യന്തം നാശ
ങ്ങളെ വരുത്തുകയും ചെയ്തു- പടിഞ്ഞാറെ ഖണ്ഡത്തിൽ ഇതൊക്കയും നടക്കും
കാലം കിഴക്കെദിക്കിലും പല ശണ്ഠകളും നാശങ്ങളും സംഭവിച്ചു- അതിന്റെ കാ
രണം പിഥൊസ നാടുവാഴി പ്രാത്ത് തിഗ്രി നദീപ്രദെശങ്ങളെയും ചിറ്റാസ്യയി
ൽ അന്തിഗൊൻ സൎവ്വാദ്ധ്യക്ഷസ്ഥാനത്തെയും പ്രാപിക്കെണ്ടതിന്നു കലശി

12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/97&oldid=192568" എന്ന താളിൽനിന്ന് ശേഖരിച്ചത്