താൾ:CiXIV258.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

കളൊടെ കിലിക്യദെശത്തിൽ വന്നു ഇസ്സുപൊൎക്കുളത്തിലും മക്കദൊന്യരുടെ
ശൌൎയ്യത്തെ ഭ്രമിപ്പിക്കാതെ നിന്ദ്യമായി തൊറ്റതിനാൽ അലക്ഷന്തർ സു
റിയ ഫൊയ്നീക്യ മിസ്രരാജ്യങ്ങളെ ജയഫലമായി വശീകരിച്ചു- ലൂബ്യമരു
ഭൂമിയിലെ അമുൻ ക്ഷെത്രത്തിൽ പൊയി ദെവനൊട് തനിക്ക സംഭവിപ്പാ
നുള്ളതിനെ കുറിച്ചു ചൊദിച്ചു ബൊധിക്കുന്ന അരുളപ്പാടിനെ വാങ്ങി തിരിച്ചു
നീലനദി അഴിമുഖത്ത അലക്ഷന്ത്ര്യപട്ടണത്തെ പണിയിപ്പാൻ തുടങ്ങിയശെ
ഷം സൈന്യങ്ങളൊട് കൂട പൂൎവ്വദിക്കിൽ ചെന്നു അൎബലപൊൎക്കളത്തിൽ പാ
ൎസിമഹാസൈന്യത്തെ ജയിച്ചു ബാബൽ- സുസാ- പാൎസിപുരി മുതലായ ശ്രെ
ഷ്ഠപട്ടണങ്ങളെയും കൈക്കലാക്കി ൩൩൦ ക്രി. മു. മഹാരാജാവ് പൊകുന്നവ
ഴിക്കലെ പാൎസിസെനാനിയുടെ കൈയാൽ മരിച്ച്പ്രകാരം കെട്ടപ്പൊൾ പ്ര
തിക്രിയ ചെയ്തു അനന്തരവനായി വാഴുന്നവൻ ഞാൻ തന്നെ എന്നു കല്പി
ച്ചു പാൎസികളെ കീഴടക്കി അനുസരിപ്പിക്കയും ചെയ്തു-

൭൫., അലക്ഷന്തർ പൂൎവ്വദിൿ്പാലകനായത്-

ഇപ്രകാരം അലക്ഷന്തർ പാൎസിരാജാവായി വന്നശെഷം പാൎസിധൎമ്മ വെഷാ
ദികളെയും ധരിച്ചു യവൻ പാൎസി ജാതികളെ ഒന്നാക്കി ചെൎപ്പാൻ ശ്രമിച്ചെപ്പൊ
ൾ- രാജദ്രൊഹം വിചാരിച്ചത് നിമിത്തം പൎമ്മെനിയൊ എന്ന സെനാനിയെ പു
ത്രനൊടും കൂട കൊല്ലുവാൻ സംഗതിവന്നു- അനന്തരം അവൻ ദാൎയ്യവുസ്സി െ
ന കുലചെയ്ത ബെസ്സനെയും കൈക്കലാക്കി മരണവിധി കല്പിച്ചു സിന്ധുനദി
പൎയ്യന്തം സകല ദെശങ്ങളെയും പിടിച്ചു പല പട്ടണങ്ങളെയും പണിയിച്ചുറപ്പി
ച്ചശെഷം ഹിന്തുരാജ്യത്തെയും സ്വാധീനമാക്കെണമെന്നു കല്പിച്ചു സിന്ധുനദി
യെ കടന്നു പലയുദ്ധങ്ങളെയും കഴിച്ചു എങ്ങും ജയിച്ചു ശതദ്രു പുഴവക്കത്തു
എത്തിയപ്പൊൾ സൈന്യങ്ങൾ കലഹിച്ചു ഇനി അധികം കിഴക്കൊട്ടു പൊവാ
ൻ ഞങ്ങൾക്ക മനസ്സില്ല എന്നു പറഞ്ഞു വിരൊധിക്കകൊണ്ടു കപ്പലുകളെ ഉണ്ടാ
ക്കിച്ചു പടകളെ കയറ്റി സിന്ധുനദി ഹിന്തുപാൎസിസമുദ്രങ്ങളിലും കൂടിമടക്കി
അയച്ചുതാൻ കരപട്ടാളങ്ങളൊടു കൂട പാൎസി മരുഭൂമിയെ കടന്നു വിശപ്പും
ദാഹവും സഹിച്ചു പല കഷ്ടമരണങ്ങളെകൊണ്ടു ചുരുങ്ങിപ്പൊയ സെനകളു
മായി സൂസാരാജധാനിയിൽ എത്തിയ ഉടനെ പ്രജകളെ പലവിധെന ഞെ
രുക്കിയ അദ്ധ്യക്ഷന്മാരിൽ ഘൊരമായ ശിക്ഷ വിധിച്ചു നടത്തിക്കയും ചെയ്തു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/96&oldid=192566" എന്ന താളിൽനിന്ന് ശേഖരിച്ചത്