താൾ:CiXIV258.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

രൊധം കാട്ടുന്ന സംബന്ധക്കാരെ എല്ലാവരെയും നിഗ്രഹിക്കയും ചെയ്തു-
തെസ്സല്യർ ഒരു വിരൊധം കൂടാതെ അടങ്ങി സ്പൎത്തർ ഒഴികെ യവനന്മാരും
ചിലകാലം വിരൊധിച്ചശെഷം അവനെ ഫിലിപ്പിന്നു പകരം സെനാധി
പനാക്കി അനുസരിച്ചു- പടിഞ്ഞാറും വടക്കും ദിക്കുകളിൽ പാൎക്കുന്ന ഇല്ലൂൎയ്യ
രും ത്രിബല്ലരും ൟ അലക്ഷന്തർ രാജാവ് ഒരു ബാലനല്ലൊ എന്ന വിചാ
രിച്ചു കലഹിച്ചപ്പൊൾ അവൻ പൊയി ദനുവനദി പൎയ്യന്തം അവരുടെ െ
ദശം എല്ലാം വശത്താക്കിയ സമയം യവനരാജ്യത്തിൽ അലക്ഷന്തർ മ
രിച്ചു എന്നൊരു ശ്രുതി വന്നാറെ ഥെബയ്യരും മത്സരിച്ചു മക്കദൊന്യ പട്ടാ
ളം പുറത്താക്കുവാൻ നൊക്കി അഥെനരും കലഹക്കാരൊട് ചെരുവാൻ
വിചാരിച്ച ഉടനെ അലക്ഷന്തർ സൈന്യങ്ങളൊട് കൂട വന്നു ഥെബപട്ട
ണത്തെ വളഞ്ഞു ഭസ്മമാക്കി പൌരന്മാരെ ബന്ധിച്ചു അടിമകളാക്കി വിറ്റുക
ളഞ്ഞു രാജ്യത്തിൽ എങ്ങും സ്വസ്ഥതവരുത്തി അന്തിപതരെ അദ്ധ്യക്ഷനാ
ക്കി സൈന്യങ്ങളെ ചെൎത്തു പാൎസിരാജ്യം അടക്കെണ്ടതിന്നു പുറപ്പെട്ടു ഹെ
ല്ലസ്പൊന്തെ കടന്നുപൊകയും ചെയ്തു- ക്ഷാൎശാവിന്റെ കാലം മുതൽ ആ
രാജ്യത്തിന്റെ ഒരു സുഖം ഉണ്ടായില്ല ഒരൊ നാടുവാഴിയും കലഹിച്ചു പ്രത്യെകം
മിസ്രരാജ്യത്തിൽ മത്സരങ്ങൾ്ക്ക അവസാനം ഇല്ല- അൎത്തക്ഷൎശാവ് ഒഖുയ
വനച്ചെവരെ കൊണ്ടു മാത്രം എല്ലാ കലഹങ്ങളെയും ശമിപ്പിപ്പാൻ കഴി
വ് വരുത്തി എങ്കിലും വിശെഷിച്ച ഫലം ഒന്നും ഉണ്ടായില്ല- അലക്ഷന്തർ യു
ദ്ധം തുടങ്ങിയപ്പൊൾ ദാൎയ്യവുസ്സകൊദൊമാനൻ ആ മഹാരാജ്യത്തിൽ വാണു
അവൻ സുബുദ്ധിമാനെങ്കിലും അലക്ഷന്തരെ തടുത്തുനിന്നു പരിഭവിപ്പാനും
എല്ലാ കാൎയ്യാദികളെ നടത്തി സ്വസ്ഥത സ്ഥാപിപ്പാനും മനൊബലം പൊരാ
ത്തവനായിരുന്നു- വിശിഷ്ടപടനായകനായ മമ്നൊൻ മഹാരാജാവൊട് അ
ലക്ഷന്തരിന്നു ഭക്ഷണസാധനങ്ങൾ്ക്ക മുട്ടുണ്ടാക്കെണ്ടതിന്നു നാം കടപ്പുറത്തു
ള്ള കൊട്ടകളെ ഉറപ്പിച്ചു ശെഷം സൈനരൊട് അ
ലക്ഷന്തരിന്നു ഭക്ഷണസാധനങ്ങൾ്ക്ക മുട്ടുണ്ടാക്കെണ്ടതിന്നു നാം കടപ്പുറത്തു
ള്ള കൊട്ടകളെ ഉറപ്പിച്ചു ശെഷം സൈന്യങ്ങളൊട് കൂട ഭ്രമം പിടിച്ചപ്രകാരം
മരുഭൂമിയിൽ ഒടിയാൽ ജയിപ്പാൻ എളുതായിരിക്കുമല്ലൊ എന്നുണൎത്തി
ച്ചശെഷം സെനാനികൾ അനുസരിയാതെ അലക്ഷന്തരൊട് ഗ്രാനിക്കന
ദീതീരത്തുവെച്ചു എതിരിട്ടു അശെഷം തൊറ്റു പൊയാറെ ചിറ്റാസ്യദെശ
ങ്ങൾ എല്ലാം ശത്രു കരസ്ഥമായി പൊയി അനന്തരം ദാൎയ്യവുസ്സ മഹാസെന

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/95&oldid=192564" എന്ന താളിൽനിന്ന് ശേഖരിച്ചത്