താൾ:CiXIV258.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

ക്ഷെത്രത്തിൽ അവൎക്കുണ്ടായ അധികാരത്തെയും പറിച്ചെടുത്തു മക്ക െ
ദാന്യരാജവംശത്തിലെക്ക എല്പിച്ചു കൊടുക്കയും ചെയ്തു- അതിന്റെ ശെ
ഷം ഫിലിപ്പ് മടിയാതെ ഇല്ലുൎയ്യരെ തടുത്തുനിന്നു താഴ്ത്തി ധ്രാക്യയിലെ യവ
നപട്ടണങ്ങളെയും കൈക്കലാക്കി സ്പൎത്തൎക്കും പലനാശങ്ങളെ വരുത്തി അ
ഥെനകപ്പൽ ബലത്തെ അല്ലാതെ എങ്ങും ജയിച്ചു നടന്നുകൊണ്ടിരിക്കും െ
മ്പാൾ അവനൊട് കൈക്കൂലി വാങ്ങിയ ഐസ്ഖനാവ് എന്നൊരു അഥെന്യ
ൻ തന്ത്രിശ്രെഷ്ഠന്മാരെ പൊയികണ്ടു അംഫിസ്സായിലെലൊക്രനുംദെസ്വം
ആക്രമിച്ചുവല്ലൊ എന്നുണൎത്തിച്ചു പ്രതിക്രിയ ചെയ്വാൻ ഉത്സാഹിപ്പിച്ചത് അ
വർ അനുസരിച്ചു അതിന്നു ഫിലിപ്പിനെ നിയൊഗിച്ച ഉടനെ അവൻ മഹാ
സൈന്യങ്ങളൊടും കൂട വന്നു വഴിക്കൽ കണ്ട എല തയ്യ കൊട്ടയെ വളഞ്ഞു
പിടിച്ചപ്പൊൾ അത്രെ യവനന്മാൎക്ക ബുദ്ധിമയക്കം തീൎന്നുവന്നു- ഇവൻ
യവനസ്വാതന്ത്ര്യദ്രൊഹി എന്ന ദെമൊസ്ഥാനാവിന്റെ വാക്കകെട്ടു സൈ
ന്യങ്ങളെ കൂട്ടി ബൊയൊത്യയിലെ കയിരൊനയ്യ പൊൎക്കളത്തിൽ അ െ
ശഷം തൊറ്റതിനാൽ ൩൩൮ ക്രി. മു, ഫിലിപ്പിന്നു സൎവ്വയവനരാജ്യത്തിന്മെ
ലും കൎത്തൃത്വം വന്നെങ്കിലും വിശെഷപട്ടണങ്ങളിൽ പട്ടാളങ്ങളെ നിറുത്തി
യതല്ലാതെ സ്വരാജ്യത്തിലെ ദാസത്വം മറപ്പിക്കെണ്ടതിന്നു യവനന്മാരെ
പാൎസിയുദ്ധത്തിന്നായി ക്ഷണിച്ചു പ്രധാനന്മാരെ കൊരിന്തിൽ കൂട്ടി വരു
ത്തി പാൎസിയുദ്ധത്തിന്നു യവനസെനാധിപൻ എന്ന പെരും വാങ്ങി ധരി
ക്കയും ചെയ്തു-

൭൪., അലക്ഷന്തരും ദാൎയ്യവുസ്സ് കൊദൊമാനനും-

പാൎസിയുദ്ധത്തിന്നു പുറപ്പെട്ടു പൊവാൻ ഒരുമ്പെട്ടപ്പൊൾ പുത്രീകല്യാണ
ദിവസത്തിൽ അടിയന്തരം കഴിക്കും സമയം ഫിലിപ്പിന്നു ദ്രൊഹിയുടെ ൈ
കയാൽ പ്രാണഛെദം വന്നു- പുത്രനായ അലക്ഷന്തർ കാൎയ്യവൈദഗ്ദ്ധ്യ
വും മനൊബലവും അമിതമായ അഭിമാനവും എറി തത്വജ്ഞാനം മുത
ലായ വിദ്യകളെ പഠിപ്പിപ്പാൻ അരിസ്തൊതലാവ്നെയും യുദ്ധകൌശലങ്ങ
ളെ വശാക്കുവാൻ തന്റെ അഛ്ശനെയും ഗുരുക്കന്മാരാക്കി അഭ്യസിച്ചു
൧൮ വയസ്സായപ്പൊൾ കയിരൊനയ്യ പൊൎക്കളത്തിൽ പടനായകനായി
യുദ്ധശ്രീത്വം സമ്പാദിച്ചു- ഫിലിപ്പ് മരിച്ച ഉടനെ സിംഹാസനം പ്രാപിച്ചു വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/94&oldid=192562" എന്ന താളിൽനിന്ന് ശേഖരിച്ചത്