താൾ:CiXIV258.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

ട്ടണങ്ങളെയും വളഞ്ഞു കൈക്കലാക്കി നെസ്തു-സ്ത്രിമൊൻ നദികളുടെ തീ
രത്തുള്ള ധ്രാക്യയിലെ ലൊഹം വിളയുന്നെടങ്ങളെയും വശീകരിച്ചതി
നാൽ കൈക്കൂലി മാസപ്പടി മുതലായ ചിലവിന്നു ദ്രവ്യം വെണ്ടുവൊളം ഉണ്ടാ
യ്വന്നു- അനന്തരം അവൻ പയൊന്യർ-ധ്രാക്യർ ഇല്ലുൎയ്യർ എന്ന കീഴടക്കി
യ ജാതികളിൽനിന്നു ആളെ തെരിഞ്ഞു പരമവ്യൂഹം ചമെച്ചു എങ്ങും ജയി
ക്കുന്ന പട്ടാളം സ്വരൂപിച്ചു- ലുകൊഹ്രൊൻ എന്ന തുരന്നനെ നീക്കി കള
വാൻ വെണ്ടി സഹായിപ്പാൻ തെസ്സല്യരപെക്ഷിച്ചാറെ അവൻ വന്നു ലുകഫ്രൊനെ ജയി
ച്ചു തെസ്സല്യരെ കീഴടക്കി ലുകൊഫ്രൊന്ന് തുണക്കായ്വന്ന ഫൊക്യഭടനായ ഒനമൎഹാ
വിനെയും പരിഭവിച്ചു ബദ്ധനാക്കി മരത്തിന്മെൽ തൂക്കിച്ചു പട്ടാളത്തെ വെള്ള
ത്തിൽ മുക്കികളഞ്ഞു നിഗ്രഹിക്കയും ചെയ്തു- അതിന്റെ ശെഷം അഥെനർ
ധെൎമ്മൊ പുല കണ്ടിവാതിൽ ഉറപ്പിപ്പാൻ പട്ടാളം നിയൊഗിച്ചയച്ചത് കൊ
ണ്ടു ഫൊക്യയിൽ ചെല്ലുവാൻ കഴികയില്ല എന്നു ഫിലിപ്പ് കണ്ടു പെലൊപ
നെസിലെ ഹീനവംശങ്ങൾ്ക്കായി സ്പൎത്തരെ ഹെമിച്ചു അഥെനരൊട് സംബന്ധമുള്ള
നഗരമായ ഒലുന്ധെ വളഞ്ഞു പിടിപ്പാൻ ഒരുമ്പെട്ടപ്പൊൾ- ദെമൊസ്ഥനാ
എന്ന വാചാലൻ അഥെനരൊട് ബന്ധുക്കൾ്ക്ക തുണയയക്കെണം അല്ലാഞ്ഞാ
ൽ രാജ്യത്തിന്നു മൂലനാശം വരും എന്നു സ്പഷ്ടമായി കാണിച്ചുണൎത്തിച്ചത്
ആരും അനുസരിയായ്കകൊണ്ടു ഒലുന്ധമക്കദൊന്യന്റെ കൈവശമാ
യി പൊയശെഷം ഫിലിപ്പ് ആയുധം കൊണ്ടല്ല കൈക്കൂലി വ്യാജപ്രയൊ
ഗങ്ങളെ കൊണ്ടു തന്റെ സൎപ്പവഴികൾക്ക നിവൃത്തി വരുത്തുവാൻ നൊക്കി
നല്ലതക്കം വരുവൊളം പരസ്യമായി ഒന്നും ചെയ്യാതെ പാൎത്തുകൊണ്ടി
രുന്നു-

൭൩., ഫിലിപ്പ് സൎവ്വയവനന്മാരെ സ്വാധീനമാക്കിയത്-

അനന്തരം ഫൊക്യയുദ്ധം തീരെണമെന്നു വെച്ചുതുണെക്കായി ഥെബ
യ്യർ ഫിലിപ്പിനെ വിളിച്ചപ്പൊൾ അവൻ അഥെനർ നിനയാത്തസമയം
ഫൊക്യദെശം പുക്കു ജയിച്ചു യുദ്ധം സമൎപ്പിക്കയും ചെയ്തു- ഉടനെ ദെല്ഫിത
ന്ത്രി ശ്രെഷ്ഠന്മാർ ഫൊക്യരിൽ ന്യായം വിധിച്ചു പട്ടണമതിലുകളെ ഇടിച്ചു
കളയെണം ദെവസാരി ക്രമത്തിന്ന് പ്രതിശാന്തി വരുത്തുവൊളം കുതി
രകളെ പൊറ്റരുത് ആയുധങ്ങളെ എടുക്കയുമരുത് എന്നു കല്പിച്ചു- ദെല്ഫി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/93&oldid=192560" എന്ന താളിൽനിന്ന് ശേഖരിച്ചത്