താൾ:CiXIV258.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

ബബയ്യർ എല്ലാ ബദ്ധന്മാരെയും ദൈവസ്വാപഹാരികൾ എന്നുവെച്ചു നിഗ്ര
ഹിച്ചപ്രകാരം ഹന്നെ ഫൊക്യരും കൈക്കൽ വന്ന ഥെബയ്യരെയും കൊന്നു-
അനന്തരം ഫിലൊമെലൻ ഒരു ദിവസം തൊറ്റു ശത്രുക്കയിൽ അകപ്പെ
ടാതിരിപ്പാൻ മരിച്ചുകളഞ്ഞു ശെഷം ഒരു മൎഹാതലവനായി യുദ്ധം കഴിച്ചുലുകൊ
ഫ്രൊൻ എന്ന തുരന്നനെ നീക്കികളവാൻ തെസ്സല്യരുടെ സഹായത്തിന്നായി പൊ
യപ്പൊൾ മക്കദൊന്യരാജാവായ ഫിലിപ്പ് തെസ്സല്യരുടെ ബന്ധുവായി ഫൊ
ക്യരെയും ശെഷം യവനന്മാരെയും ക്രമത്താലെ പരിഭവിച്ചു അനുസ
രിപ്പിക്കയും ചെയ്തു-

൭൨., മക്കദൊന്യരാജാവായ ഫിലിപ്പ്

കമ്പുന്യമലകളുടെ വടക്കെ അറ്റത്ത ദൊരിയവംശക്കാരായ മക്കദൊന്യ
ർ ശെഷം യവനന്മാരൊടു ചെരാതെ ശകജാതികളൊട് കലൎന്നു എറമാനം
കൂടാതെ കൃഷിക്കാരും കുലീനന്മാരുമായി പുരാണരാജവംശത്തെ അ
നുസരിച്ചു വാണുകൊണ്ടിരുന്നു പെലൊപനെസ്യ യുദ്ധം നടക്കുംകാല
ത്ത അവരുടെ രാജാവായ പൎദ്ദിക്കാരാജ്യത്തിന്നു ഛെദം വരാതെ ഇരി
പ്പാൻ പലകൌശലങ്ങളെ പ്രയൊഗിച്ചു വാണശെഷം അൎഹലാവു പല
യവനവിദ്യകളെയും രാജ്യത്തിൽ വരുത്തി നടത്തിയതുകൊണ്ടു പ്രജക
ളുടെ സ്നെഹം പ്രാപിച്ചു- ഥെബയ്യൎക്ക ആധിക്യം ഉണ്ടായപ്പൊൾ മക്കദൊന്യ
രാജ്യത്തിലും പല മത്സരങ്ങളാൽ രാജകുഡുംബത്തിന്നു നാശം സംഭവിക്കും
എന്നു തൊന്നിയതുകൊണ്ടു പെലൊപിദാസൈന്യങ്ങളൊടും കൂട അവി
ടെചെന്നു കലഹം അമൎത്തു സന്ധി കല്പിച്ചു രാജപുത്രനായ ഫിലിപ്പിനെ
യും മറ്റും ചില ബാലന്മാരെയും പിടിച്ചു ഥെബയിൽ കൊണ്ടുപൊയി ജാ
മീനാക്കി പാൎപ്പിച്ചതിനാൽ യവനധൎമ്മാചാരങ്ങളെയും യുദ്ധവിദ്യകളെ
യും അഭ്യസിപ്പാൻ സംഗതിവരുത്തുകയും ചെയ്തു- ഫിലിപ്പ് ഇപ്രകാരം യവന
രാജ്യത്തിൽ വന്നുപാൎക്കും കാലം മൂത്തജ്യെഷ്ഠൻ മക്കദൊന്യയിൽ വാണു
ജനദ്രൊഹം കൊണ്ടു മരിച്ചശെഷം അനന്തരവന്നും ഇല്ലുൎയ്യരൊട് യുദ്ധം
ഉണ്ടായിട്ടു അപമൃത്യു സംഭവിച്ചാറെ ഫിലിപ്പ് ഥെബയിൽ നിന്ന് ഒടി മക്ക
ദൊന്യയിൽ എത്തിയ ഉടനെ ഇല്ലുൎയ്യരെ ആട്ടികളഞ്ഞു കലഹം അമൎത്തു ഒ
ലൂന്ധപട്ടണക്കാരൊട് ബാന്ധവം കെട്ടീട്ടു കടപ്പുറത്തുള്ള ചില യവനപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/92&oldid=192558" എന്ന താളിൽനിന്ന് ശേഖരിച്ചത്