താൾ:CiXIV258.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

ച്ചവർ അഥെനർ തന്നെ- ശ്രെഷ്ഠന്യായ കൂട്ടം സൊക്രതാവിന്റെ ഉപദെശങ്ങ
ളെ ഗ്രഹിക്കായ്കകൊണ്ടു അവനെ അന്യദെവകൾ ഉള്ളപ്രകാരം പഠിപ്പിക്കുന്നവ
ൻ എന്നു വിധിച്ചു വിഷം കുടിപ്പിച്ചു കൊന്നശെഷം- ശിഷ്യന്മാരിൽ പ്രത്യെകം
പ്ലാതൊൻ അവന്റെ ഉപദെശങ്ങളെ സംക്ഷെപിച്ചു സ്വന്തജ്ഞാനത്തൊടു
ചെൎത്തു ചൊദ്യൊത്തരമായിട്ടു വിസ്തരിച്ചു കൊടുത്തു- അവന്റെ ശിഷ്യനായ അ
രിസ്തൊതലാസൎവ്വ വിദ്യകളെയും ഒരൊന്നു മനസ്സിങ്കൽ ഉത്ഭവിക്കുന്ന ക്രമത്തിൽ
എഴുതിവെച്ചു- ഇസൊക്രതാവാചകയുക്തികളെ അഭ്യസിപ്പിച്ചു- മെദൊസ്ഥ
നാവു അഗ്നിമയമായ പ്രസംഗങ്ങളെകൊണ്ടു പ്രജകളെ രസിപ്പിച്ചു നടത്തി
അതല്ലാതെ അക്കാലത്തിൽ പ്രക്ഷിതലൻ ശിലാരൂപങ്ങളെ കൊത്തിയും പൎഹാ
സിയൻ ചിത്രങ്ങളെചമെച്ചും ജനങ്ങളെ വശത്താക്കി- ഒരൊ യവനപട്ടണങ്ങ
ളെ ൟ വക പണികളെകൊണ്ടു അലങ്കരിച്ചാറെയും ആ നികൃഷ്ടന്മാൎക്ക വിദ്യ
കളെകൊണ്ടു എന്ത ലാഭം ഇതെല്ലാം പന്നിക്ക മുത്തുമാലയെ കെട്ടും പ്രകാര
മായിരുന്നു- ചളിയിൽ മുങ്ങിപൊയവന്നു ചിത്രശിലാപണികളെകൊണ്ടും െ
ന്തുസാരം പൂൎവ്വന്മാരുടെ സാരൊപദെശങ്ങളെ തള്ളികളഞ്ഞു നിന്ദിക്കുന്നവൎക്ക
ഗ്രഹിച്ചുകൂടാത്ത തത്വജ്ഞാനയുക്തികളെ കൊണ്ടു എന്തുപകാരം യവന
ന്മാരുടെ അവസ്ഥ അക്കാലത്ത ഇപ്രകാരം തന്നെ- ആവശ്യങ്ങൾ വൎദ്ധിച്ചുപൊകും
അളവിൽ അൎത്ഥാഗ്രഹവും വൎദ്ധിച്ചുപൊയി- അവർ പണത്തിന്നു എന്തെങ്കി
ലും ചെയ്യും- കൈക്കൂലി വാങ്ങുന്നത് നടപ്പായിവന്നു- ക്ഷെത്രകവൎച്ചദൊഷമല്ല
എന്നൊരു മനൊഭാവവും ഉദിച്ചു- യുദ്ധകാലത്തിൽ ധനസമൃദ്ധിയുള്ളവർ കൂലിച്ചെ
കവരെ വാങ്ങി എവിടെക്കെങ്കിലും നടത്തി തങ്ങളുടെ ദുൎവ്വിചാരങ്ങൾക്ക സാദ്ധ്യം
വരുത്തും- ഇങ്ങിനെയുള്ള വഷളത്വങ്ങളാൽ യവൻ സ്വാതന്ത്ര്യം നശിച്ചു അ
വർ എല്ലാവരും ഒരു അന്യരാജാവിനെ അനുസരിക്കെണ്ടിവന്നപ്രകാരം പറ
യുന്നു- ഫൊക്യർ ദെവസ്വമായ ഒരു ദെശം കൈക്കലാക്കിയപ്പൊൾ തന്ത്രിശ്രെ
ഷ്ഠന്മാർ വളരെ പിഴകല്പിച്ചു- ആയത് ഹെമിച്ചു വാങ്ങുവാൻ ഥെബയ്യരെ അയച്ചാ
റെ ഫൊക്യർ സ്പൎത്തസഹായം ആശ്രയിച്ചു കലഹിച്ചു ഫിലൊമെലനെ പടത്തലവ
നാക്കി ദെല്ഫിക്ഷെത്രത്തില്പൊയി കാണുന്ന ഭണ്ഡാരദ്രവ്യത്തെയും ആ
ഭരണങ്ങളെയും അപഹരിച്ചു അതിനെകൊണ്ടു സൈന്യങ്ങളെ സമ്പാദിച്ചു
അഥെന സ്പൎത്തസഹായത്താലെ ബബയ്യരെ തടുത്തുനിന്നു യുദ്ധം ഉണ്ടായപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/91&oldid=192555" എന്ന താളിൽനിന്ന് ശേഖരിച്ചത്