താൾ:CiXIV258.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

പ്രയത്നം ചെയ്തിട്ടും ഥെബയ്യരുടെ ആധിക്യം നിമിത്തം എല്ലാം അസാദ്ധ്യമായി
പൊയി- അതുവുമല്ലാതെ പെലൊപിദാ മകദൊന്യ തെസ്സല്യ എന്ന പുറ
നാടുകളിലും പൊയി മത്സരങ്ങളെ ശമിപ്പിച്ചു അനന്തരതൎക്കങ്ങളെ തീൎത്തു രാജാ
വിനെ വാഴിച്ചു തെസ്സല്യയുദ്ധത്തിൽ മരിക്കുമ്മുമ്പെ പല പട്ടണങ്ങളെ അല
ക്ഷന്തർ എന്ന ഉപദ്രവിയുടെ കൈയിൽനിന്നു പിഴുക്കി സ്വതന്ത്രവാഴ്ചയും
സ്വസ്ഥതയും സ്ഥാപിച്ചു നടത്തിക്കയും ചെയ്തു- അനന്തരം അൎക്കദ്യർ തമ്മി
ൽ പിണങ്ങി ചിലർ കള്ളന്മാരായി ദെശത്തിൽ സഞ്ചരിച്ചു കൊള്ളയിട്ടു ക്ഷെ
ത്രങ്ങളിലെ ദെവസ്വത്തെയും കട്ടുകൊണ്ടു പൊയതിനാൽ ശെഷമുള്ളവർ പ്ര
തിക്രിയ ചെയ്വാൻ ഒരുമ്പെട്ടപ്പൊൾ എപമിനൊന്താ വിചാരിച്ചു ൟ മത്സ
രങ്ങളെ അമൎക്കെണമെന്ന് വെച്ചു സൈന്യങ്ങളെ ചെൎത്തു പെലൊപനെസി
ൽ ചെന്നു സ്പൎത്തപട്ടണം വളഞ്ഞു നിവാസികളുടെ ശൌൎയ്യം നിമിത്തം പിടിപ്പാ
ൻ കഴിഞ്ഞില്ലെങ്കിലും ൩൬൨ ക്രി. മു. മന്തിനയ്യ പട്ടണ സമീപത്തു വെച്ചു സ്പൎത്ത
സൈന്യത്തെ ജയിച്ചാറെയും താനും മുറി എറ്റുമരിച്ചത് കൊണ്ടു ഥെബയ്യരു
ടെ ആധിക്യത്തിന്നു ക്രമത്താലെ ക്ഷയം വന്നുപൊയി- എപമിനൊന്താവി
ൻ ബുദ്ധിയും മനശ്ശക്തിയും അവരിൽ ആൎക്കും ഇല്ലായ്കകൊണ്ടു വെഗം സന്ധി
പ്പാൻ തൊന്നി- ആ സന്ധിപ്രകാരം മസ്സെന്യൎക്ക സ്വതന്ത്രവാഴ്ചയും ഥെബൎയ്യ
ൎക്ക കുറഞ്ഞൊരു ജയഫലവും അത്രെ അനുഭവിപ്പാൻ സംഗതിവന്നു-

൭൧., യവനധൎമ്മത്തിൻ ലയകാലം

സ്പൎത്തർ ൟ സന്ധിനിൎണ്ണയം വിരൊധിച്ചതിന്നു ആധിക്യക്ഷയം നിമിത്തം ഫ
ലം ഉണ്ടായില്ല- ഥെബയ്യരും അതിനെ മൂലശാസനത്തിന്നായി നിവൃത്തിപ്പാൻ
തക്കവണ്ണം ശക്തിപൊരാത്തവരായിപൊയി- അന്നുവരെയും അഥെനർ ത
ങ്ങളുടെ രാജ്യകാൎയ്യങ്ങളെ അന്യസഹായം കൂടാതെ നടത്തുവാൻ പ്രാപ്തി ഉണ്ടായാ
റെയും ബീജന്ത്യു. കി യു. രൊദുമുതലായ മാത്സരികബന്ധുക്കളെ കീഴാക്കുവാ
ൻ കഴിയാഞ്ഞതിനാൽ അവരുടെ പൊരായ്മയും തെളിവായിവന്നു- ആക
യാൽ അന്യന്മാരെ തടുപ്പാനും സ്വരാജ്യം ഉറപ്പിപ്പാനും തക്ക മൂലസ്ഥാനം യവ
നന്മാൎക്ക ഇല്ലാതെപൊയി- ഥെബയ്യരും സ്പൎത്തരും ഒരു വിദ്യയെയും അന്വെ
ഷിക്കാതെ ധനപ്രാപ്തി സുഖഭൊഗലീലൊത്സവ വിനൊദങ്ങളിലുമത്രെ രസി
ച്ചതിനാൽ തമ്പജ്ഞാനം വാൿസാമൎത്ഥ്യം മുതലായ വിദ്യകളിൽ കെവലം മികെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/90&oldid=192552" എന്ന താളിൽനിന്ന് ശേഖരിച്ചത്