താൾ:CiXIV258.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

ലൊവാൻ സംഗതി വെണ്ടുവൊളം ഉണ്ടായി-

൭൦., ഥെബയ്യർ പ്രഭാവൻ പ്രാപിച്ചത്-

ഈ സന്ധിനിൎണ്ണയത്തിന്നു നിവൃത്തി വരുത്തുവാൻ സ്പൎത്തർ ഉടനെ മുമ്പിലത്തെ ബാ
ന്ധവങ്ങളെയും കറാരുകളെയും ഇല്ലാതാക്കി ഒരൊ ദിഗ്വാസികൾ സ്വന്താവസ്ഥ
യെ നൊക്കിനടത്തിയാൽ ഞങ്ങൾ്ക്ക വിരൊധമായി എതാനും ചെയ്വാൻ ശക്തി വ
രാ എന്നുവെച്ചു പ്രത്യെകം അൎക്കാദ്യയിലും ഒലുസിലും പ്രജകൾ ഒരൊ കൂറായി
ചമയാതിരിപ്പാൻ വളെരെ പ്രയത്നം കഴിച്ചുകൊണ്ടിരുന്നു- സ്പൎത്തനായ ഫൊ
വിദാപടയൊട് കൂട ഒലുന്ധിന്റെ നെരെ ചെല്ലുന്ന സമയം ഥെബയിൽ കൂടിക
ടന്നപ്പൊൾ അവിടത്തെ കുലീനന്മാർ പട്ടണത്തിൽ വാഴുവാൻ ആഗ്രഹിച്ചതി
നാൽ അവനൊട് സഹായത്തിന്നായി അപെക്ഷിച്ചാറെ അവൻ കദ്മെയ െ
കാട്ടയെ വളഞ്ഞുപിടിച്ചു- അവരെ വാഴിച്ചതിന്ന് സ്പൎത്തർ ശിക്ഷപ്രയൊഗി െ
ച്ചങ്കിലും പട്ടാളത്തെ നീക്കായ്കകൊണ്ടു കുലീനന്മാർ ഒരു തടവുകൂടാതെ ചിലവ
ൎഷം വാണുകൊണ്ടിരുന്നശെഷം മുമ്പെ അഥെനെക്കൊടി പൊയവരിൽ ചിലർ
ഒരു കൌശലക്കാരന്റെ സഹായത്താലെ മടങ്ങിവന്നു അടിയന്തരം കഴിക്കുന്ന
രാത്രിസമയം പട്ടണവാഴികളെ നിഗ്രഹിച്ചു പുതിയ വ്യവസ്ഥയെ സ്ഥാപിച്ചു െ
കാട്ടയിലെ സ്പൎത്തപട്ടാളത്തെയും ജയിച്ചുനീക്കി കാൎയ്യാദികളെ നടത്തിപ്പാൻ പെ
ലൊപിദാ എപമിനൊന്താ എന്ന രണ്ടാളെ അവരൊധിച്ചു വാഴിക്കയും ചെയ്തു
അനന്തരം ഒരു സ്പൎത്തസെനാപതി കാട്ടിയ ശത്രുത്വത്താൽ അഥെനരും ഥെ
ബയ്യരൊട് ചെരുകകൊണ്ടു അന്തല്ക്കീദ സന്ധിനിൎണ്ണയം നിമിത്തം ഒടുങ്ങി
പൊയ ബൊയൊത്യയിലെ ആധിക്യം രണ്ടാമതും സ്ഥിരം വരുത്തുവാൻ ഥെബ
യ്യൎക്കു കഴിവുണ്ടായിവന്നു- അതിന്റെ ശെഷം അഥെനർ മെൽപറഞ്ഞ
നിൎണ്ണയപ്രകാരം അനുസരിച്ചു നടന്നു ഥെബൎയ്യരെ ഉപെക്ഷിച്ചാറെയും സ്പൎത്ത
ർ സൈന്യങ്ങളെ ബൊയൊത്യെക്ക നെരെ അയച്ചപ്പൊൾ ഥെബൎയ്യ സെനാ
നിയായ എവമിനൊന്താ ൩൭൧ ക്രി. മു. ലൈക്ത്രപട്ടണത്തിന്നരികിൽ വെച്ചു
ജയിച്ചതിനാൽ സ്പൎത്തരുടെ പൂൎവ്വശ്രീത്വം ക്ഷയിച്ചുപൊകയും ചെയ്തു- അ
ന്നുതൊട്ടു ഥെബയ്യർ യവനരാജ്യത്തിൽ ഒരു തൎക്കം കൂടാതെ പ്രാഭവം എ
റീട്ടുള്ളവർ ആയ്വന്നു- അഥെനരും സ്പൎത്തരും തമ്മിൽ ചെൎന്നു പെലൊപനെസ്യ
ദെശങ്ങളിൽ പ്രജാശാസന സ്ഥാപിച്ചു വരാതെ ഇരിക്കെണ്ടതിന്നു എത്ര

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/89&oldid=192549" എന്ന താളിൽനിന്ന് ശേഖരിച്ചത്