താൾ:CiXIV258.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

ളുടെ നെരെ ചെന്നു എങ്ങും ജയിച്ചത് കൊണ്ടു അവരുടെ രാജ്യം മുഴുവനും പിടി
ച്ചടക്കുവാൻ നൊക്കിയാറെ പാൎസിരാജാവ് സ്പൎത്തരുടെ നെരെ ഒരു മത്സരം ജ
നിപ്പിപ്പാൻ ഥെബ-കൊരിന്ത-അൎഗ്ഗൊസ്സ് എന്ന് മൂന്നു പട്ടണക്കാൎക്ക വളരെ
കൈക്കൂലി കൊടുത്തപ്പൊൾ അവർ സ്പൎത്ത അധികാരികളെ പുറത്താക്കിയതുമല്ലാ
തെ ലൊക്രരും പൊക്കരും തമ്മിൽ കലഹിക്കും സമയം ഥെബൎയ്യർ ലൊക്രരുടെ സ
ഹായത്തിന്നായി സൈന്യം അയച്ചതുകൊണ്ടു സ്പൎത്ത തലവനായ ലുസന്ത്രൻ ബൊ
യൊത്യയിൽ എത്തി ഹലിയൎത്ത സമീപം വെച്ചു യുദ്ധം ഉണ്ടായപ്പൊൾ തൊറ്റു അ
ന്തരിക്കയും ചെയ്തു- അതിന്റെ ശെഷം അഥെനരും ഥെബയ്യരുമായി ബാന്ധ
വം കെട്ടി കൊരിന്തരും അൎഗ്ഗിവ്യരും ഇനിസ്പൎത്തരെ അനുസരിക്കയില്ലെന്ന് പറഞ്ഞു
കലഹിച്ചതുകെട്ടാറെ അഗെസിലാവ് പാൎസിയുദ്ധം ഉപെക്ഷിച്ചു ധ്രാക്യമക
ദൊന്യ നാടുകളിൽ കൂടി കടന്നു ബൊയൊത്യയിൽ എത്തി കൊറൊനയ്യപൊൎക്ക
ളത്തിൽ യവനബന്ധുക്കളെ ജയിച്ചു എങ്കിലും സ്പൎത്തരുടെ ആധിക്യം വീണ്ടും സ്ഥാപി
പ്പാൻ വഹിയാഞ്ഞതുമല്ലാതെ അഥെന്യനായ കൊനൊൻ അയ്ഗൊപതമുപ
ടയിൽ നിന്നു ഒടി കുപ്രദ്വീപിൽ ചെന്നു കുറയകാലം പാൎത്തശെഷം പാൎസികളുടെ
കപ്പത്തലവനായി ക്നീദുദ്വീപിനരികിൽ വെച്ചു സ്പൎത്തകപ്പലുകളെ തടുത്തു ജയി
ച്ചു അയ്ഗയ്യസമുദ്രത്തിൽനിന്നു ആട്ടികളഞ്ഞു ദ്വീപുവാഴികളെയും ഒടിച്ചു അഥെന
യിൽ ചെന്നു- ഇഫിക്രതൻ സൈന്യങ്ങളൊടും കൂട കൊരിന്തപട്ടണസമീപത്ത സ്പൎത്തരാ
ജാവായ അഗെസിലാവിനെ തടുത്തു നില്ക്കും കാലം കൊനൊൻ വാസിപണം കൊണ്ടു
കപ്പലുകളെയും കൊട്ടപട്ടണമതിൽ മുതലായതിനെയും ഉണ്ടാക്കിച്ചു ഉറപ്പിക്കയും
ചെയ്തു- അനന്തരം സ്പൎത്തർ തങ്ങൾക്ക സംഭവിച്ച അനൎത്ഥങ്ങളെല്ലാം വിചാരിച്ചു- പാ
ൎസികളൊട് സന്ധിക്കാതെ ഇരുന്നാൽ സ്വരാജ്യത്തിലും ഒന്നും ഫലിക്കയില്ല എന്നു
വെച്ചു ഇണക്കം വരുത്തുവാൻ അന്തല്ക്കീദനെ പാൎസിരാജധാനിയിലെക്ക അയ
ച്ചപ്പൊൾ മഹാരാജാവ് കല്പിച്ച സന്ധിനിൎണ്ണയമാവതു- ചിറ്റാസ്യയിലെ യവന
ന്മാർ എന്റെ പ്രജകൾ തന്നെ ആകുന്നു- മറ്റെ യവനദെശങ്ങളും ദ്വീപുകളും ഒ
രൊന്നു ബാന്ധവം കൂടാതെ വാണു നടക്കെണം- ലെമ്നു- ഇബ്രൂ- സ്കീരു ഈ മൂ
ന്നു ദ്വീപുകളെ അഥെനൎക്ക എല്പിച്ചു കൊടുക്കയും വെണം ഇപ്രകാരം അനുസരി
ച്ചു നടപ്പാൻ മനസ്സില്ലാത്തവൎക്ക ആയുധം കൊണ്ടു സമ്മതം വരുത്തെണം എന്നത്രെ-
സ്പൎത്തൎക്ക ഇതിനാൽ കുറയ ലാഭം വന്നെങ്കിലും എല്ലാ യവനന്മാൎക്കും നാണിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/88&oldid=192547" എന്ന താളിൽനിന്ന് ശേഖരിച്ചത്