താൾ:CiXIV258.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

ക്ഷക്കാർ ക്രൂരന്മാരും ദ്രവ്യാഗ്രഹികളുമായി അനെക ധനവാന്മാരെ നാടുകടത്തി
വസ്തുവകകളെ തങ്ങൾ്ക്കായി സ്വരൂപിച്ചു മറ്റവരെ ഹിംസിച്ചു കൊല്ലിച്ചതിനാ
ൽ ക്രമത്താലെ തൎക്കങ്ങളും മത്സരങ്ങളും ഉണ്ടായി ധ്രസിബൂലൻ രാജ്യഭ്രഷ്ടന്മാ
രെ വിളിച്ചു ചെൎത്തു അഥെനപട്ടണത്തിന്റെയും നെരെചെന്നപ്പൊൾ ആ മുപ്പത്
ആളുകളിൽ അതിക്രൂരനായ ക്രിതിയാ അവന്റെ എതിരെ വന്നു തൊറ്റു മരി
ച്ചതിനാൽ ശെഷം എല്ലാവരും മണ്ടി എലൈസിൽ പൊയിപാൎത്തു അവൎക്ക
പകരം പ്രജകൾ ൧൦ കുലീനന്മാരെ വരിച്ചു വാഴിക്കയും ചെയ്തു- ഇപ്രകാരം അ
ഥെനർ മൂന്നു പക്ഷമായി പൊയി ധ്രസിബൂലൻ പൂൎവ്വ വ്യവസ്ഥയെ പ്രമാണിക്കു
ന്നവരുമായി പൈരയ്യയിലും കുലീനശാസനയെ ആശ്രയിക്കുന്നവർ അഥെ
നപട്ടണത്തിലും സ്പൎത്തപക്ഷക്കാർ എലൈസിലും പാൎത്തുകൊണ്ടിരുന്നപ്പൊൾ ലൂ
സന്ത്രൻ ബലാല്ക്കാരെണ സന്ധിനിൎണ്ണയത്തിൽ കല്പിച്ചതിനെ നടത്തുവാൻ െ
നാക്കിയാറെ സ്പൎത്തരാജാവായ പൌസന്യാവ് അസൂയയാലെ ധ്രസിമ്പൂല െ
നാട് ബന്ധിച്ചു എലൈസിൽ പൊവാൻ മനസ്സുള്ളവരെ തടുക്കാതെ ഇരുന്നാൽ
പൂൎവ്വാവസ്ഥ യഥാസ്ഥാനത്തിലാക്കി നടക്കാമെന്നു സമ്മതിച്ചു കറാരാക്കുകയും െ
ചയ്തു- കുറയകാലം കഴിഞ്ഞാറെ അഥെനരിലും എലൈസിലുള്ളവരിലും പിന്നെ
യും കലഹം ഉണ്ടായപ്പൊൾ സ്പൎത്തപക്ഷക്കാൎക്ക മറ്റവരുടെ കൌശലത്താൽ (ര
ഹസ്യമായി) അവ മൃത്യുസംഭവിച്ചനാലത്രെ ഐക്യതയും സ്വസ്ഥതയും ഉണ്ടാ
യ്വവ്വു- ധ്രസിബൂലൻ സ്പൎത്തരുടെ അന്യായത്തിന്നു പ്രതിക്രിയ ചെയ്യാതെ അ െ
ഥനയിൽ സൊദൊന്റെ ധൎമ്മത്തെ സ്ഥാപിച്ചു നടത്തിയശെഷം കഴിഞ്ഞ യുദ്ധ
ത്തിൽ ശത്രുക്കൾ ഇടിച്ചുകളഞ്ഞ പട്ടണമതിലുകളെയും കൊട്ടകളെയും സ്പൎത്ത െ
ര തടുപ്പാനായിട്ടു പണിയിച്ചുറപ്പിക്കെണ്ടതിന്നു കഴിവ് ഉണ്ടായി- അതിന്റെ
കാരണം അൎത്തക്ഷൎശാവ്മ്നെമൊൻ പാൎസിരാജാവായി വാഴുംകാലം അനുജനാ
യ കൊരഷ് സിംഹാസനം മൊഹിച്ചു മത്സരിച്ചു സഹായത്തിന്നായി ൧൦൦൦൦ സ്പൎത്ത
രെ കൂലിക്ക വാങ്ങിച്ചു ഫ്രാത്തനദീതീരത്തു കുനക്ഷപട്ടണസമീപത്തുവെച്ചു തൊ
റ്റുമരിച്ചതിനാൽ അഥെന്യനായ ക്ഷനൊഫൊൻ സ്പൎത്ത കൂലിച്ചെകവരെ ശത്രു െ
ദശങ്ങളിൽ കൂലിനടത്തി ഛെദം വരാതെ സ്വരാജ്യത്തിൽ എത്തി എങ്കിലും ചിറ്റാ
സ്യയിലെ യവനർ അൎത്തക്ഷൎശാവ് പ്രതിക്രിയ ചെയ്യും എന്ന വിചാരിച്ച ഭയപ്പെട്ടു
സ്പൎത്തസഹായം അപെക്ഷിച്ചപ്പൊൾ അഗെസിലാവ് സൈന്യങ്ങളെകൂട്ടി പാൎസിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/87&oldid=192545" എന്ന താളിൽനിന്ന് ശേഖരിച്ചത്