താൾ:CiXIV258.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

പാൎസികളുടെ സ്നെഹം പ്രാപിച്ചു സ്പൎത്തരൊടുള്ള ബാന്ധവം ഇല്ലാതാക്കുവാൻ
അവരെ മനസ്സ ഭെദിപ്പിച്ചു സാമുദ്വീപിൽ വെച്ചു അഥെനസൈന്യം കണ്ടു
തന്നെ കുറ്റം ചുമത്തിയവരെ സ്ഥാനഭ്രഷ്ടന്മാരാക്കി പാൎസിസഹായം വരുത്തു
വാൻ അഥെന ധൎമ്മത്തെ മാറ്റി കുലീനശാസന സ്ഥാപിച്ചു നടത്തുവാൻ മനസ്സു െ
ണ്ടങ്കിൽ താൻ മുമ്പെ അനുഷ്ഠിക്കെണ്ടിവന്നു അന്യായങ്ങളെ ഒൎക്കാതെ വടനായ
കനായിരിക്കും എന്നു പറഞ്ഞത് അഥെനർ കെട്ടനുസരിച്ചു ആപത്തു വളരെ
സംഭവിച്ചത് കൊണ്ടു അവനെ വിളിച്ചു കപ്പൽ തലവനാക്കിയാറെ ശത്രുക്ക
ളെ എങ്ങും ജയിച്ചു ശൌൎയ്യക്രിയകളെ ചെയ്തശെഷം അവൻ അഥെനയി
ൽവന്നു മുമ്പെത്ത സ്ഥാനമാനങ്ങളെ പ്രാപിച്ചു അനുഭവിക്കയും ചെയ്തു- അ
ക്കാലംതന്നെ ലുസന്ത്രൻ സ്പൎത്തരുടെ കപ്പത്തലവനായി ചിറ്റാസ്യയിൽ ചെ
ന്നു പാൎസിരാജപുത്രനായ കൊരഷെ മധുരവാക്കുകൊണ്ടു വശത്താക്കി അ
വന്റെ സഹായത്താലെ അഥെന കപ്പലുകളെ സംഹരിച്ചപ്പൊൾ അഥെന
ർ വളരെ ക്രുദ്ധിച്ചു അല്കിബിയദാ ഉപെക്ഷക്കാരനാകകൊണ്ടത്രെ ഈവണ്ണം
സംഭവിച്ചു എന്നുവെച്ചു അവനെ സ്ഥാനഭ്രഷ്ടനാക്കി ലുസന്ത്രനും നീങ്ങി െ
പാകയാൽ അൎഗ്ഗനുസ ദ്വീപുകളുടെ അരികിൽ വെച്ചു സ്പൎത്തനൌഗണത്തിന്നു െ
ഘാരമായ അപജയം വന്നാറെ ലുസന്ത്രൻ മടങ്ങിവന്നു സ്പൎത്തകപ്പലുകളെ
നടത്തി ഐഗുപതമുവിൽ വെച്ചു അഥെന കപ്പൽബലത്തെ മുടിച്ചു അവരുടെ
ബന്ധുക്കളെ കീഴടക്കി പട്ടണം വളഞ്ഞു പിടിച്ചു പ്രവെശിച്ചു പട്ടണക്കാരൊട് ൈ
പരയ്യമതിലുകളെ ഇടിച്ചുകളഞ്ഞും നൌഗണം സ്പൎത്തരുടെ കൈക്കൽ എല്പി
ച്ചുകൊടുത്തും നാടുകടത്തിയവരെ വിളിച്ചു വരുത്തിയും പുതിയ വ്യവസ്ഥയെ സ്ഥാ
പിപ്പാൻ സൎവ്വ അധികാരം സ്പൎത്തരെ അനുസരിക്കുന്ന ൩൦ ആളുകളിൽ ഭരമെല്പി
ച്ചും യുദ്ധം ഉണ്ടാകുമ്പൊൾ സ്പൎത്തരുടെ കല്പന അനുസരിച്ചും നടക്കെണമെന്നു
മുള്ള സന്ധിനിൎണ്ണയം കല്പിച്ചു എഴുതിച്ചെക്കുകയും ചെയ്തു ൪൦൪ ക്രി. മു.

൬൯., സ്പൎത്തൎക്ക യവനരാജ്യത്തിൽ ആധിക്യം ഉണ്ടായത്-

യുദ്ധം ഇപ്രകാരം തീരുകകൊണ്ടു സ്പൎത്തൎക്ക പെലൊപനെസ്യരിൽ മാത്രം അ
ല്ല അഥെനബന്ധുക്കളിലും ആധിക്യം വന്നു- അഥെനയിലെക്ക് കല്പിച്ചസന്ധിനി
ൎണ്ണയം നടത്തുവാൻ അവർ ഒരൊരൊ സ്ഥലത്ത ആളെ അവരൊധിച്ചയച്ചു- പു
തിയ വ്യവസ്ഥപ്രകാരം അഥെനയിൽ വാണുകൊണ്ടിരുന്ന ൩൦ സ്പൎത്തപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/86&oldid=192543" എന്ന താളിൽനിന്ന് ശേഖരിച്ചത്