താൾ:CiXIV258.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

അധനന്മാൎക്ക ജയവും കൊള്ളയും ആവശ്യം- മെധാവികൾ പുരാണവെപ്പുക
ളെ നിരസിച്ചു സൊഹിഷ്ടരൊട് ഗുണാഗുണങ്ങൾക്കുള്ള വചനയുക്തികളെ വശാ
ക്കുന്നത് പ്രമാണം- സൊക്രതാ ഇവരിലും തന്നിലും കണ്ട കുറ്റങ്ങളെ ദിവ്യമായ
ഒരു ആന്തരവാണി ഉദ്ദെശിക്കുംവണ്ണം അധിക്ഷെപുച്ചു പൊരുന്നവാൻ എങ്കി
ലും പുതിയൊരു ഭക്തിവിശ്വാസത്തെ ഉറപ്പിപ്പാൻ കഴിവില്ലാത്തവനായി- അ
ക്കാലത്തിൽ ധൂകുദീദാ പെലൊപനെസ്യ യുദ്ധത്തിന്റെ ഇതിഹാസം എഴുതി
തുടങ്ങി- പാൎസിപരാജയത്തെ വൎണ്ണിച്ചിട്ടുള്ള ഹൊരൊദന്നു എന്നപൊലെ പുക
ഴ്ന്നു സന്തൊഷിപ്പാൻ ഇവന്ന് ഹെതു നന്ന ചുരുങ്ങിയിരിക്കുന്നു-

൬൮., അഥെനയുടെ പരാജയം-

അൎഗ്ഗിവ്യർ സ്പൎത്തരുടെ നെരെ ദ്രൊഹം ചെയ്തതിനാൽ അല്കിബിയദാ തങ്ങൾ്ക്കും
അഥെനൎക്കും വരുത്തിയ സന്ധി ഫലിയാതെ യുദ്ധം പുതുതായി ഖെദിച്ചുവന്നെങ്കി
ലും അല്കിബിയദാ ൪൧൫ ക്രി. മു. സികില്യദ്വീപിലെ സുറകൂസ് മുതലായ ദൊരിയ
പട്ടണങ്ങളെന്നും ഹനിപ്പാൻ വെണ്ടി സെഗസ്തരുടെ സഹായത്തിന്നായി കപ്പപ്പട
യയക്കെണമെന്നു അഥെനരെ ഉത്സാഹിപ്പിപ്പൊളം വിശെഷപട ഒന്നും ഉണ്ടാ
യില്ല- അവന്റെ ബുദ്ധികൌശലം കൊണ്ടു അഥെനർ അനന്തസൈന്യങ്ങളെ
കപ്പൽ കരെറ്റി അവനെ പടനായകനാക്കി തെക്കെ ഇതല്യയെയും സിയില്യ
യെയും പെലൊപനെസ്യരെയും അടക്കുവാൻ അയച്ചെങ്കിലും പല നികൃഷ്ട
ന്മാരും അവന്റെ പ്രഭാവം മൊഹിച്ചു ശത്രുക്കളാകകൊണ്ടു കപ്പല്ക്കപായി എ
ടുത്ത ഉടനെ പ്രജാസംഘത്തിൽ അന്യായപ്പെട്ടു അവന്റെ മെൽ മഹാകുറ്റം ആ
രൊപിച്ചു അവൻ ദെവദ്രൊഹി എന്നു കെൾ്പിച്ചു കൊപം ജനിപ്പിച്ചു- മടങ്ങി
വരുവാൻ വിളിച്ചപ്പൊൾ അവൻ ശത്രുപക്ഷം ചെൎന്നു അത്തിക്കയിലെദക
ല്യയെ പിടിച്ചുറപ്പിക്കെണമെന്നും സെഗസ്തരുടെ സഹായത്തിന്നായി പുറ െ
പ്പട്ടുപൊയ നൌഗണത്തെ നശിപ്പിപ്പാൻ ഉത്സാഹിക്കെണമെന്നും കപ്പ
ലുകളെ ഉണ്ടാക്കിച്ചു ചിറ്റാസ്യയിൽ വാഴുന്ന പാൎസികളുടെ മമത സമ്പാദിച്ചു
അവിടെയുള്ള അഥെന ബന്ധുക്കളെയും വശീകരിക്കെണമെന്നും ഇങ്ങി െ
ന അഥെനൎക്ക മൂലഛെദം വരുവാൻ തക്കവണ്ണമുള്ള യുദ്ധ ഉപായങ്ങളെ ഉണ
ൎത്തിച്ചു നടത്തിക്കയും ചെയ്തു- അനന്തരം അവന്റെ കൌശലം എല്ലാം സഫലം
എങ്കിലും സ്പൎത്തരുടെ പകയും അസൂയയും കണ്ടറിഞ്ഞാറെ അവൻ ഒടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/85&oldid=192541" എന്ന താളിൽനിന്ന് ശേഖരിച്ചത്