താൾ:CiXIV258.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

ചെയ്യും അന്നു നാട്ടിൽനിന്നു മങ്ങിപൊയവർ അഥെനയിൽ തിങ്ങിവിങ്ങി
കൂടിയതിനാൽ പകരുന്ന മഹാവ്യാധി ഉണ്ടായപ്പൊൾ പരിക്ലാവ് കൂട മരിക്കയാ
ൽ അഥെന കാൎയ്യത്തിന്ന് ചൊല്ലികൂടാതെ ഛെതം സംഭവിച്ചു

൬൭., അഥെനരുടെ ശ്രീത്വവും ഡംഭവും-

ഇനിപട്ടണക്കാരെ നയഭയങ്ങളെകൊണ്ടു നടത്തുവാൻ ആരും ഇല്ല എന്നെ
വന്നു- മാഹാത്മ്യം ഒന്നും കലരാതെ അധമന്മാരിൽ രഞ്ജന എറിവന്നക്ലെ
യൊൻ എന്നൊരു തൊല്പണിക്കാരൻ വാവിട്ടലറുന്നതപൊലെ ജനക്കൂട്ടം
അനുസരിച്ചു തുടങ്ങി- ആകയാൽ സ്പൎത്തർ അഥെനബന്ധുവായ പ്ലത്തയ്യയെ െ
ദ്രാഹിച്ചു ക്രൂരശിക്ഷ കഴിച്ചതിന്ന് പകരം അഥെനരും തങ്ങളൊടു വെൎവ്വിട്ടമീ
തുലെനയെ അറ്റമില്ലാതൊളം ദണ്ഡിപ്പിച്ചു താഴ്ത്തികൊണ്ടു മുമ്പിലെത്ത യശസ്സ
കൊടുത്തുകളഞ്ഞു- എറിയ പട്ടണങ്ങളിൽ പുരുഷാരവും സമ്പ്രദായക്കാരും
തമ്മിൽ പിണങ്ങി ചൊരപ്പുഴകളെ ഒലിപ്പിച്ചു കലഹഭാവം എങ്ങും ഭ്രാന്ത്പി
ടിച്ചപൊലെ മുഴുത്തുചമഞ്ഞു- അഥെനൎക്ക പലജയസിദ്ധികൾ ഉണ്ടായതു
മല്ലാതെ സ്ഫക്തൎയ്യയിൽ അടെച്ച സ്പൎത്ത പ്രധാനികളെ ബദ്ധരാക്കി കപ്പലിൽ
കയറ്റി കടത്തിവന്നപ്പൊൾ സ്പൎത്തയിൽ അല്പം ഒര് അഴിനിലഭാവം തൊന്നി
ഇണക്കത്തിന്ന് അപെക്ഷിച്ചാറെയും അഥെനൎക്ക ചെവികെൾ്ക്കാതെ പൊയി
പിന്നെ അംഫിപൊലി സമീപത്തു ക്ലെയൊനും ബ്രാസിദാവും പൊരുതുകൊ
ണ്ടു ഇരുവരും പട്ടുപൊയശെഷമത്രെ സമ്പ്രെക്ഷയുള്ള നീക്കിയാ അഥെ
നരുടെ മദത്തെ ബുദ്ധിപൂൎവ്വമായി താഴ്ത്തി ൫൦ വൎഷത്തിന്നായി ഇണക്കം നിൎണ്ണ
യിച്ചു യുദ്ധം തീൎക്കുകയും ചെയ്തു- എന്നാറെ അഥെന ഡംഭത്തിന്ന് ഒരു താഴ്ച വ
ന്നില്ലല്ലൊ എന്നു പലരും മുറയിട്ടതുമല്ലാതെ നീക്കിയവിന്നും അഥെനരു െ
ട ചാപല്യത്തെ അടക്കുവാൻ കഴിവില്ലാതെപൊയി- അന്നു അല്കിബിയദാ എ
ന്ന് ഒരു ധൂൎത്തൻ ഉദിച്ചു- ധനപ്രാപ്തിയും വാക്സാമൎത്ഥ്യവും പുതുമക്കളിവിനൊദവും
എറീട്ടുള്ളൊരു പരിക്ലാസംബന്ധിയാകുന്നു- അവന്റെ ഉപദെശം ചിരിച്ചു ജ
ല്പിച്ചതായാലും സൎവ്വസമ്മതമായി പൊയി മറ്റുള്ളവരുടെ കാൎയ്യബുദ്ധി ഇ
നി കെൾ്പാറുമില്ല- അരിസ്തഫാനാ ഒരൊ നാടകം ചമെച്ചു കൂത്താടിച്ചതിനാൽ
അഥെനയിലെ ദൂഷ്യങ്ങൾ എല്ലാം എത്രയും പരമാൎത്ഥമായി കാണിച്ചുകൊടുത്തു
വെങ്കിലും കാണികൾ ചിരിച്ചുനൊക്കുന്നു എന്നു വന്നിട്ടും ഭാവം മാറീല-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/84&oldid=192539" എന്ന താളിൽനിന്ന് ശേഖരിച്ചത്