താൾ:CiXIV258.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

ല്ല- കപ്പലൊട്ടവും കച്ചവടവും വൎദ്ധിക്കയാൽ കൊരിന്തിലെ വ്യാപാരികൾക്ക അസൂയ
അധികമായപ്പൊൾ മെഗരപുരി ഇങ്ങൊട്ട് ചെരെണം എന്നു ഇരുപട്ടണക്കാരും
വാദിച്ചുതമ്മിൽ കലഹിച്ചുതുടങ്ങി ആ മെഗരപുരിയിൽ അല്ലാതെ ഫൊക്ക- ബൊ
യൊത്യനാടുകളിലും അഥെനർ കുടിയാരാകുന്ന പുരുഷാരത്തിന്നു തുണനില്ക്കും- വാ
ഴ്ചനടത്തുന്ന വലിയതറവാട്ടുകാൎക്കും സമ്പ്രദായക്കാൎക്കും സ്പൎത്തർ തന്നെ ചങ്ങാതി
കൾ- ആ രണ്ടുനാടുകളും ദൊരിയദ്വീപുകളിൽ വിശിഷ്ടമായ ഐരീനയും അഥെ
നവശത്തിലായി- ആകയാൽ കീമൊൻ മടങ്ങിവന്നു പാൎസിയുദ്ധത്തിന്ന് ഉത്സാഹിപ്പി
ച്ചപ്പൊൾ പട്ടണക്കാർ അല്പം മാത്രം അവന്റെ വിചാരത്തിൽ രസിച്ചു- അവൻ
മരിച്ച ഉടനെ ആ യുദ്ധം ഉപെക്ഷിച്ചു യാവന്യത്തിലെ കാൎയ്യാദികളെ അത്രെ സാ
ധിപ്പിപ്പാൻ കൊപ്പിട്ടുകൊണ്ടിരുന്നു- ജയവും അപജയവും പലവിധെന ഉണ്ടാ
യപ്പൊൾ അഥെനർ മുപ്പതുവൎഷത്തിന്നായി ഇണക്കം വെണം എന്നു ചൊദിച്ചു സന്ധി
പ്രാപിച്ചു മെഗരയെ വീണ്ടും ദൊരിയൎക്കു എല്പിച്ചുകൊടുത്തു- സന്ധിയായപ്പൊൾ പ
രിക്ലാ അഥെനൎക്ക സ്വാധീനമായ ദെശങ്ങളിൽനിന്നു എല്ലാ പുരാണസമ്പ്രദായ
ക്കാരെ നീക്കി പുരുഷാരത്തിന്നു സൎവ്വാധികാരത്തെയും കല്പിച്ചു എല്ലാദൊരി
യൎക്കും ഗൂഢമായ വൈരത്തെ ദിവസെന വൎദ്ധിപ്പിക്കയും ചെയ്തു-

൬൬., പെലൊപനെസ്യയുദ്ധം

രണ്ടുപക്ഷത്തിലും ഉൾ്പകമുഴുക്കയാൽ ൩൦ വൎഷത്തെ നിരപ്പിന്നു സാദ്ധ്യം വന്നില്ല-
കൊൎക്കുറ ദ്വീപുകാൎക്ക അല്പസംഗതി നിമിത്തം കൊരിന്ത്യരൊട് ഇടച്ചൽ വന്നാ
റെ കൊൎക്കുറക്കാർ അഥെനസഹായം അപെക്ഷിച്ചും പ്രാപിച്ചും കൊണ്ടു കൊ
രിന്തകപ്പലുകളൊട് എതിരിട്ടുനിന്നപ്പൊൾ കൊരിന്ത്യർ പ്രതിക്രിയ ചെയ്വാൻ ഒരു
വഴി വിചാരിച്ചു പുത്രീപട്ടണമായ പൊതി ദയ്യയിൽ വെച്ചു അഥെനരുടെ കൊയ്മ
ഇനി വെണ്ടാ എന്നൊരു വ്യവസ്ഥ നടത്തിച്ചു- അഥെനർ വന്നു പൊതിദയ്യയെ മുട്ടിക്കു
മ്പൊൾ പെലൊപനെസ്യരൊട് സങ്കടം ബൊധിപ്പിച്ചു അഥെനരുടെ നൃശംസത
ഇനി സഹിച്ചുകൂടാ എന്നു സമ്മതം വരുത്തി- സ്പൎത്തർ തുടങ്ങിയുള്ളവരും ൪൩൧ ക്രി. മു.
യുദ്ധത്തിന്നു കൊപ്പിടുകയും ചെയ്തു- അക്കാലം എകദെശം മലനാടുകൾ ഒക്കയും
സ്പൎത്തൎക്കും ദ്വീപുകടപ്പുറങ്ങളും അഥെനൎക്കും സ്വാധീനം ആകയാൽ സ്പൎത്തർ വി
രൊധം കൂടാതെ അഥെന നാട്ടിനെക്കൊള്ളവന്നു പാഴാക്കികളഞ്ഞു അഥെന
കപ്പലെറി പെലൊപനെസ്യ കടപ്പറത്തു പലവിടത്തും എറിയനാശങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/83&oldid=192537" എന്ന താളിൽനിന്ന് ശേഖരിച്ചത്