താൾ:CiXIV258.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

നസംഘത്തിൽ വെച്ചു വിധിക്കും- ഇത്ര തലകളിൽ ഒരു വിചാരം തന്നെ ജനിപ്പി
ക്കെണ്ടതിന്നു കല്പനയാലല്ല വചനചാതുൎയ്യത്താൽ അത്രെ പാങ്ങുണ്ടായി- തല്ക്കാ
ലം വാക്കിൻ വെലം എറിയവൻ പരിക്ലാതന്നെ അവനെ കണ്ടു ഇടിക്കു തുല്യമാ
യി പ്രസംഗം കെൾ്ക്കുമ്പൊൾ ഉടനെ ജനസമൂഹം വശത്താകും അവന്റെ അഭിപ്രാ
യത്തെ ശെഷം നാടുകളിലും നടത്തും ന്യായവിസ്താരത്തിൽ വാദിയും പ്രവാദിയും
ജനരഞ്ജനവരുത്തുവാൻ ശ്രമിച്ചു പ്രാപ്തിക്കതക്കവണ്ണം കൊപവും മനസ്സലിവും ജ
നിപ്പിക്കും- ആകയാൽ അനെകൎക്കും പ്രബലം ദുൎബ്ബലം മുതലായ ദ്വന്ദ്വങ്ങളെ വക
തിരിപ്പാൻ നിത്യാഭ്യാസത്താൽ കൂൎത്തബുദ്ധി ഉണ്ടായി- ധനപുഷ്ടി താന്താങ്ങൾക്ക
ല്ല പട്ടണത്തിന്റെ അലങ്കാരത്തിന്നായി വെണം എന്നുവെച്ചു പരിക്ലാ എവിടെനി
ന്നും വിദഗ്ദ്ധന്മാരെ വരുത്തി പട്ടണത്തിലുള്ളവരെ പൊന്നി അത്ഭുതമായക്ഷെ
ത്രപണികളെയും മറ്റും എടുപ്പിച്ചു- കീമൊൻ പൊലുഗ്നൊതന്നെകൊണ്ടു ചിത്രപ
ടങ്ങളെ എഴുതിച്ചു- ശിലാവിഗ്രഹങ്ങളെ കൊത്തുന്നവരിൽ ശ്രെഷ്ഠനായ ഫിദി
യാ അഥെന്യൻ തന്നെ ഉത്സവങ്ങളിൽ പാടെണ്ടതിന്ന് പലരും ശ്ലൊകങ്ങളെ ഉണ്ടാ
ക്കും- ഷീന്താർ അങ്കങ്ങളിൽ ജയിച്ചവരെ ഋക്കുകളെ ചമച്ചു സ്തുതിച്ചു- ഐസ്ഖുല
ൻസൊഫൊക്ലായുരിപീദാ മുതലായവർ ഉത്സവങ്ങൾക്കായി നാടകങ്ങളെ ഉണ്ടാക്കി
ദെവരെയും മനുഷ്യരെയും നടത്തുന്ന വിധിബലത്തെ വൎണ്ണിച്ചു- നാടകങ്ങളെയും
മറ്റും കാണെണ്ടതിന്നു മറ്റുള്ളദെശങ്ങളിൽ പണം വെണം അഥെനയിൽ വെ
ണ്ടാ എന്നത് പൊരാഞ്ഞിട്ടു സാധുക്കൾക്ക ആവക കാണ്മാൻ സമയം കിട്ടെണ്ട
തിന്ന് ഖജാനയിൽ നിന്നു മുമ്മൂന്നു പൈസ്സയും കൊടുക്കും- ധനവാന്മാർ ഗൊൎഗ്യം മു
തലായ സൊഫിനഥരുടെ ഉപദെശം കെട്ടു ഗദ്യത്തിന്റെ വിശെഷാലങ്കാരങ്ങളെ
ഗ്രഹിച്ചും അഭ്യസിച്ചും അഥെനരുടെ ഭാഷാഭെദത്തിന്നു വിശ്രുതി വരുത്തുകയും
ചെയ്തു- ആഢ്യന്മാർ ഫീദിയാമുതലായ വിദ്യാവീരരൊടും അനുക്ഷാഗൊരാമുത
ലായതത്വജ്ഞാനികളൊടും നിത്യം സമ്പൎക്കം ചെയ്തുകൊണ്ടു സകലസാരരുചിക
ളെയും ആസ്വദിക്കയും ചെയ്യും- ഇപ്രകാരം സൂക്ഷ്മാനുഭൊഗങ്ങൾ അഥെനയി
ൽ സമൃദ്ധിയായി ലഭിക്കകൊണ്ടു ആ പട്ടണം കെവലം മികെച്ചത് എന്നൊരു
സിദ്ധാന്തം ഉണ്ടായി-


൬൫., അഥെനൎക്കും പെലൊപനെസ്യൎക്കുമുള്ള ഛിദ്രാരംഭം-

അഥെന മികെച്ചത് എന്ന് സമ്മതിപ്പാൻ ദൊരിയവംശത്തിന്നു മനസ്സുതൊന്നിയി

10

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/82&oldid=192533" എന്ന താളിൽനിന്ന് ശേഖരിച്ചത്