താൾ:CiXIV258.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

(൪൬൧ ക്രി. മു.)- അന്നുതൊട്ടു പരിക്ലാവ് ജനരഞ്ജന സമ്പാദിച്ചു മുമ്പിൽ എ
ത്രയും ഉയൎന്നിട്ടുള്ള ആൎയ്യപാഗ് എന്ന നടു കൂട്ടത്തെ താഴ്ത്തി ബന്ധുഭണ്ഡാര െ
ത്ത ദെലക്ഷെത്രത്തിൽനിന്നു അഥെനയിൽ വരുത്തിച്ച വടെക്ക പൊകുന്ന
വൎക്ക നല്ല ജീവിതം കല്പിച്ചു ദരിദ്രരും ഹീനരും കൂട ജനസഭകളിലും നടുകൂ
ട്ടങ്ങളിലും നിത്യം ചെൎന്നു കൂടി നിരൂപിപ്പാന്തക്കവണ്ണം രാജ്യകാൎയ്യങ്ങളെ
വിചാരിക്കുന്ന ഒരൊ ദിവസത്തിന്ന് യൊഗ്യമായ കൂലിയും കൊടുപ്പിച്ചു- അ െ
പ്പാൾ നാൾതൊറും വെണ്ടുന്ന അന്നത്തിന്ന് ചിന്ത ഇല്ലാതെ ആയി എല്ലാപട്ട
ണക്കാൎക്കും നിത്യം രാജാക്കന്മാരായി വാഴെണ്ടതിന്നും സകലവിധ വിദ്യക െ
ള പഠിച്ചു ശീലിക്കെണ്ടതിന്നും അവസരവും പ്രാപ്തിയും വാനു-വ്യാപാരത്താ
ലും യുദ്ധത്താലും ദ്രവ്യന്ദിവസെന വൎദ്ധിക്കകൊണ്ടു അഥെന എല്ലാ പട്ടണ
ങ്ങളിലും ചിത്രശില്പം മുതലായ പണികളാൽ അത്യലങ്കൃതമായി ശൊഭിച്ചു
തുടങ്ങി.

൬൪., അഥെന യവനവംശത്തിന്ന് മൂലസ്ഥാനമായതു-

അഥെനയിൽ കൈപ്പണി നിന്ദ്യമല്ല എന്ന് സമ്പ്രദായം ഉണ്ടാകകൊണ്ടു
പ്രാപ്തികുറഞ്ഞവർ ഒരൊ കൈവെലകളെ ചെയ്തുകൊണ്ടും ധനവാന്മാർ അ
ടിമകളെ കൊണ്ടു ചെയ്യിച്ചും ഇങ്ങിനെ എല്ലാവരും ഒരൊന്നു പ്രവൃത്തിച്ചു ദിവ
സം കഴിക്കും- സ്പൎത്തയിലെ അടിമകൾ ഒരൊരുത്തൎക്കല്ല രാജ്യത്തിന്നു സ്വന്തം
തന്നെ അഥെനയിൽ ഒരൊരുത്തൎക്ക വെവ്വെറെ ഉടയവരുണ്ടു ഉത്സാഹം
വിശ്വാസം മറ്റും വിചാരിച്ചു അവരെ സ്വതന്ത്രരാക്കി അയച്ചുവിടും- ആകയാ
ൽ പട്ടണക്കാർ എല്ലാവരും ചുറുക്കും സാമൎത്ഥ്യമുള്ളവർ അതു കൂടാ
തെ പട്ടണത്തിന്റെ സ്ഥലവിശെഷം കൊണ്ട്യ് വ്യാപാരത്തിന്നു നല്ല ഇടയുണ്ടായി
പൊതുവിലും വീടുകൾതൊറും ധനം വൎദ്ധിക്കയും ചെയ്തു- സ്പൎത്തയിലും മറ്റും കൈ
പ്പണിക്കും കച്ചവടത്തിന്നും ഫീനത ഉണ്ടല്ലൊ ആകയാൽ എല്ലാവരും എകദെ
ശം ഒരുപൊലെ- അഥെനയിൽ വൃത്തികളും സ്വഭാവങ്ങളും വെവ്വെറെ എങ്കിലും
പലവകക്കാൎക്ക സ്ഥാനമാനങ്ങൾമക്കും ന്യായവിസ്താരത്തിന്നും സഭാകൂട്ടത്തിന്നും
ഒരുപൊലെ എത്തെണ്ടതിന്ന് അവകാശം- ഇങ്ങിനെ കമ്മാളർ തൊല്പണി
ക്കാർ മറ്റും കൂടി പാൎസികളൊടുള്ള യുദ്ധം ഇങ്ങിനെവെണം എന്നും ഇന്നിന്നയ
വന ദ്വീപും നാടും ഇങ്ങിനെ നടത്തി ശിഖാരക്ഷകളെ ചെയ്യെണമെന്നും ജ

10.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/81&oldid=192531" എന്ന താളിൽനിന്ന് ശേഖരിച്ചത്