താൾ:CiXIV258.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

ആഗ്രഹം രണ്ടുവിധമായതു രാജ്യാവകാശത്തിൽ ധനവാന്മാൎക്കും ദരിദ്രൎക്കും ഭെ
ദം അരുത് എന്നും യവന ഭാഷക്കാരിൽ അഥെന തന്നെ മൂലസ്ഥാനമായ്തീ െ
രണം എന്നും യവനഭാഷക്കാരിൽ അഥെന തന്നെ മൂലസ്ഥാനമായ്തീ െ
രണം എന്നും നിൎണ്ണയിച്ചു നടത്തുകയും ചെയ്തു- ചൊൽകൊണ്ട പാൎസിപരാജ
യം സംഭവിച്ച കാലത്തിലെ അരിസ്തിദാസ്വപട്ടണക്കാരെല്ലാവൎക്കും ജയമാ
ഹാത്മ്യം ഒരുപൊലെ എന്നു കണ്ടു കാൎയ്യ പ്രാപ്തിയുള്ളവർ ഒക്കയും നാലു ധനി
കൂറ്റിലും ഒരു ഭെദം കൂടാതെ എതു ഉദ്യൊഗങ്ങൾ്ക്ക എങ്കിലും കൊള്ളാം എന്ന
വ്യവസ്ഥ വരുത്തിയതുമല്ലാതെ പ്രജകളെല്ലാവരും രാജ്യകാൎയ്യങ്ങളെ നടത്തു
ന്നതിൽ രസിച്ചു തുടങ്ങി- ചെറിയവരെ ഉയൎത്തുവാനും വലിയവരെ താഴ്ത്തുവാനും
ഒരുമ്പെട്ടു ധെമിസ്തൊക്ലാതന്നിഷ്ടക്കാരൻ എന്ന് കണ്ടപ്പൊൾ അവനെ ഓ
ട്ടുവിധിയാൽ പട്ടണത്തിൽ നിന്നു ഭ്രഷ്ടനാക്കി അയച്ചു- അവൻ വൌസത്യാ
വിൻ ദ്രൊഹത്തിൽ കൂടിയവൻ എന്നു ഒരു സിദ്ധാന്തവും ഉണ്ടായി- പൌസ
ന്യാവ് അദ്ധ്യക്ഷന്മാരെ കൂടാതെ അടിമകളുടെ സഹായത്താൽ പൂൎണ്ണരാജാ
ധികാരത്തെ പ്രാപിക്കെണം എന്നു വെച്ചു പാൎസികളൊട് ഒരൊ കൂട്ടുകെട്ടുണ്ടാ
ക്കിയപ്പൊൾ സ്പൎത്തരുടെ ആജ്ഞയാലെ ഭക്ഷണം മുട്ടിച്ചതു ധെമിസ്തൊക്ലാവ്
ആ ദ്രൊഹവിചാരത്തിൽ കൂടുകകൊണ്ടു പാൎസിരാജാവിന്റെ അടുക്കൽ ഒടി
വളരെ മാനത്തൊട് കൂട മരണം വരെയും പാൎക്കയും ചെയ്തു- അരിസ്തീദാവും
കഴിഞ്ഞപ്പൊൾ അഥെനയിൽ ശ്രുതിപ്പെട്ടവർ കീമൊൻ പരിക്ലാവ് ൟഇ
രുവരത്രെ കീമൊൻ കുലീനന്മാൎക്കും പട്ടണക്കാൎക്കും അല്ലാതെ ശെഷമുള്ള
വൎക്ക കാൎയ്യങ്ങളെ നടത്തുവാൻ അവകാശമരുത് എന്നുവെച്ചു താൻ ഔദാൎയ്യ
മായി ധൎമ്മം ചെയ്തുകൊണ്ടു സാധിക്കൾ്ക്ക തൃപ്തി വരുത്തിയതുമല്ലാതെ സ്പൎത്തർമുത
ലായ കുലീനവാഴ്ചക്കാരൊടു അസൂയയും പടയും അരുത് പാൎസികളെ തന്നെ
ജയിക്കയാവും എന്നിട്ടു വളരെകാലം പാൎസിയുദ്ധം നന്നായി നടത്തി അഥെന
ൎക്ക ഇഷ്ടനായി വാഴുകയും ചെയ്തു- പിന്നെ മസ്സെന്യയിലെ അടിമകൾ മത്സരി
ച്ചതിനാൽ സ്പൎത്തർ വലഞ്ഞുപൊകുന്നത് കണ്ടു അഥെനരും സ്പൎത്തൎക്ക തുണ
യയക്കെണമെന്ന് ഉപദെശിച്ചപ്പൊൾ അഥെനർ സഹായത്തിന്നായി നി
യൊഗിച്ചയച്ച പട്ടാളം സ്പൎത്തർ സംശയഹെതുവായിട്ട് ചെൎത്തുകൊള്ളാതെ
മടക്കി വിട്ടാറെ അഥെനർ ക്രുദ്ധിച്ചു ൟ അപമാനത്തെ വരുത്തിയത് കീ
മൊന്റെ ഉപദെശം അല്ലെ എന്ന് വിചാരിച്ചു കീമൊനെ നാട്ടിൽ നിന്നു നീക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/80&oldid=192529" എന്ന താളിൽനിന്ന് ശേഖരിച്ചത്