താൾ:CiXIV258.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

പ്തൊലമയി ഐയൎഗ്ഗെ തന്റെ കാലം മുതൽ ആ രാജാക്കന്മാർ മിസ്ര- കു
രെന- കുപ്ര- ഫൊയ്നീക്യ- കനാൻ ദെശങ്ങളിൽ വാണുകൊണ്ടിരുന്നു-

൭൮., പൂൎവ്വദിക്കിൽ യവനധൎമ്മം നടപ്പായ്വന്നത്-

അലക്ഷന്തരിന്റെ രാജ്യം അനെക അംശങ്ങളായി പിരിഞ്ഞുപൊയി എ
ങ്കിലും എല്ലാടവും യവനധൎമ്മഭാഷാദികൾ നടപ്പായ്വന്നു പ്രത്യെകം അലക്ഷ
ന്ത്രിയ- അന്ത്യൊക്യ- പൎഗ്ഗമും എന്ന മൂന്നു രാജധാനികളിൽ സുബുദ്ധികളായ
രാജാക്കന്മാരുടെ ഉത്സാഹം കൊണ്ടു യവനവിദ്യകളും കൌശലപണിക
ളും നന്ന പ്രകാശിച്ചു- വിദ്വാന്മാർ യവൻസ്വാതന്ത്ര്യ കാലത്തിൽ ഉത്ഭവിച്ചത് ത
ത്വജ്ഞാന വിശെഷങ്ങളെ സംക്ഷെപിച്ചു വ്യാഖ്യാനിച്ചതുമല്ലാതെ ഭൂമിശാസ്ത്രം
മുതലായ പുതുമകളെയും ചെൎത്തു പഠിപ്പിക്കയും ചെയ്തു- പൂൎവ്വപശ്ചിമദിഗ്വാ
സികൾ അലക്ഷന്ത്രിയ പട്ടണത്തിൽ വിശെഷമായി കച്ചവടം നടത്തിയത
കൊണ്ടു മിസ്രരാജ്യത്തിൽ ധനപ്രാപ്തിയും ജനപുഷ്ടിയും അമിതമായി വൎദ്ധിച്ചു-
ഇപ്രകാരം പശ്ചിമധൎമ്മങ്ങളും പൂൎവ്വസുഖഭൊഗങ്ങളും ചെൎന്നു വരികകൊണ്ടു അ
ന്ത്യന്തം ദുഷ്കൎമ്മങ്ങൾ സംഭവിച്ചു ജനസൌഖ്യവും ദെവസെവയും കെട്ടു പൊ
കയും ചെയ്തു- എന്നാൽ അക്കാലത്തിൽ യഹൂദന്മാരും വാണിഭശ്രദ്ധകൊണ്ടു
മിസ്രസുറിയപട്ടണങ്ങളിൽ ചിതറിവസിച്ചു ക്രമത്താലെ എബ്രയഭാഷ മറന്നു
പൊകുന്ന സമയം അലക്ഷന്ത്രിയപട്ടണത്തിൽ വെച്ചു വെദം യവനഭാഷ
യിലാക്കിയതിനാൽ പാപപ്രായശ്ചിത്തങ്ങളെ കുറിച്ചുള്ള ദൈവവചനം യ
വനഭാഷ പറയുന്നവൎക്കെല്ലാവൎക്കും അറിവാറായിവന്നു-

൭൯., അലക്ഷന്തരിന്റെ ശെഷമുള്ള യാവന്യാവസ്ഥ-

അലക്ഷന്തരിന്റെ ശെഷം യവനരാജ്യത്തിൽ ശെഷമായതൊന്നും
സംഭവിച്ചില്ല- സജ്ജനങ്ങൾ മിക്കവാറും പൂൎവ്വദിക്കിൽ പൊയി അന്ത്യൊക്യ
അലക്ഷന്ത്രിയ മുതലായ പട്ടണങ്ങളിൽ കുടിയിരുന്നതിനാൽ യാവന്യത്തിൽ
നികൃഷ്ടന്മാരും അന്യന്മാരും മാത്രം പാൎത്തതെയുള്ളു- അരിസ്തൊതന്റെ ശെ
ഷം എപിക്രരൻ- ക്ഷെനൊ എന്ന രണ്ടു തത്വജ്ഞാനികൾ അഥെനയിൽ
വസിച്ചു നാനാവിദ്യകളെ അഭ്യസിപ്പിച്ചും മെനന്തർ എന്ന കവിയും രംഗലീ
ലകളെ നിൎമ്മിച്ചും കൂത്താടിച്ചും പ്രജകളെ രസിപ്പിച്ചതിനാൽ അക്കാലത്തിലും
അഥെനൎക്ക തന്നെ ബുദ്ധിവിശെഷങ്ങളിൽ മുമ്പെങ്കിലും പൂൎവ്വന്മാരുടെ ക്രി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/100&oldid=192574" എന്ന താളിൽനിന്ന് ശേഖരിച്ചത്