താൾ:CiXIV258.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

യാതിശയങ്ങളിൽ ഒന്നിനുംതുല്യമായി വരാതെ മകദൊന്യനു കത്തികീഴി
ൽ ക്രമത്താലെ തെഞ്ഞുമാഞ്ഞു ലയിച്ചു പൊകയും ചെയ്തു- അലക്ഷന്തർ പൂൎവ്വ
ദിക്കിന്റെ ലബ്ധിക്കായി പൊരുതകാലം സ്പൎത്തരും അഥെനരും പൂൎവ്വസ്വാത
ന്ത്ര്യസ്ഥാപനത്തിന്നു അതിപ്രയത്നം ചെയ്തു തൊറ്റാറെ ദെമൊസ്ഥനാവും െ
ന്ന വാചാലനും നിത്യം മകദൊന്യവിരൊധിയായി നില്ക്കകൊണ്ടു ഒടി ശത്രു
കരസ്ഥനായി വിഷം കുടിച്ചു മരിക്കയും ചെയ്തു- അലക്ഷന്തരിന്റെ പടനാ
യകന്മാർ ഒരൊരുത്തൻ താന്താങ്ങടെ മൊഹാസൂയകൾ്ക്ക നിവൃത്തിവരുത്തു
വാൻ ഉത്സാഹിച്ചപ്പൊൾ യവനന്മാൎക്കും ഒരൊ കാലത്തിൽ ഒരൊരൊ അന
ൎത്ഥങ്ങൾ സംഭവിച്ചു- ജയിച്ചുനടക്കുന്നവനെ അവർ അനുസരിച്ചു സെവി
ക്കും തൊറ്റുപൊകും സമയം പലപക്ഷവും തിരിഞ്ഞു പൂൎവ്വാവസ്ഥയെ
സ്ഥാപിക്കയും മാറ്റുകയും ശത്രുക്കളെ എതിരിടുകയും സഹായിക്കയും പല
കൂറുകളെ ചമക്കയും നശിപ്പിക്കയും ചെയ്തുനടക്കും- ക്രമത്താലെ എല്ലാ
വരും മകദൊന്യരാജാക്കന്മാൎക്ക കീഴടങ്ങിയിരിക്കെണ്ടിവന്നു- അന്തി
ഗൊന്റെ അനന്തരവനായ ൨ാം ഫിലിപ്പ് ഇതല്യകൎത്ഥഹത്ത രാജ്യങ്ങ
ളെ പിടിച്ചടക്കിയ രൊമരൊട് പിണങ്ങി ഐതൊലരുടെ അസൂയയാ
ലെ തൊറ്റപ്പൊൾ അകയകൂറ്റിന്നു പിന്നെയും ഒരു സ്വാതന്ത്ര്യഛായ
അനുഭവിപ്പാൻ സംഗതിവന്നു- എന്നാലും രൊമർ ഒരൊ കാലത്തിൽ സു
റിയമിസ്രരാജ്യങ്ങളിൽ ചെന്നു കാൎയ്യാദികളിൽ കൈഇട്ടു സൎവ്വലൊകവാ
ഴ്ചയെയും വശത്താക്കിയതുകൊണ്ടു അവൎക്ക ഇഷ്ടമുള്ളെടത്തൊളമത്രെ
മകദൊന്യരാജ്യവും അകയകൂറും തന്റെടത്തിൽ ഇരുന്നതെഉള്ളു-


രൊമ

൮൦., ഇതല്യ-

ഇതല്യ എന്നപെർ പണ്ട് അപന്നീന്യ അൎദ്ധദ്വീപിന്റെ തെക്കെഖണ്ഡത്തിന്നു
മാത്രം നടപ്പായി ക്രമത്താലെ അപന്നീന്യപൎവ്വതം നീണ്ട സൎവ്വദെശത്തിന്നും
പറ്റി ഇരിക്കുന്നു- ആ രാജ്യത്തിലെ വടക്കെ അംശം ആല്പ അപന്നീന്യപൎവ്വതങ്ങ
ളുടെ ഇടയിൽ പൊനദി ഒഴുകുന്ന താഴ്വര എല്ലാം പണ്ടു ഗാലൎക്ക അധീനമായി-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/101&oldid=192576" എന്ന താളിൽനിന്ന് ശേഖരിച്ചത്