താൾ:CiXIV258.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

അപന്നീന്യ നീണ്ടുയരുന്ന രണ്ടു താഴ്വരകൾ ആകുന്ന നടുകൂറു ഇതല്യവംശങ്ങ
ളുടെ ജന്മദെശം- അതിൽ പടിഞ്ഞാറെ താഴ്വര അകലം എറിയതു തിബർ മു
തലായ നദികളാൽ വിശിഷ്ടം- ദക്ഷിണഖണ്ഡത്തിൽ അപന്നീന്യ പൎവ്വതം
൨ ശാഖകളായി പിരിഞ്ഞു നില്ക്കുന്നു ആ തീരങ്ങളിൽ യവനവംശങ്ങൾ മിക്കതും
കുടിയെറി- പടിഞ്ഞാറെ ശാഖ നീളം എറിയതല്ലാതെ സികില്യദ്വീപു അല്പം
ഒരിടക്കടൽ മാത്രം വെൎപിരിക്കയാൽ എകദെശം തുടൎച്ചയായിതൊന്നു
ന്നു- ആ ദ്വീപല്ലാതെ പടിഞ്ഞാറു സൎദ്ദിന്യകൊൎസിക ഇങ്ങിനെ ൨ ദ്വീപുകൾ
ഉണ്ടു ചെറിയ തുരുത്തികൾ യവനകടലിൽ കാണുന്ന പ്രകാരം ഇതല്യ
കടലിൽ ഇല്ല-

൮൧., ഇതല്യവാസികൾ-

ഇതല്യതീരങ്ങളിൽ പണ്ടു അധിവസിച്ച വംശങ്ങൾ പെലൎഗ്ഗർ തന്നെ- അവരു
ടെ കുലനാമങ്ങൾ വടക്കു തുറെനർ നടുവിൽ സികില്യർ തെക്കു ഒയ്നൊത്രർ-
യവനദ്വീപുകളിൽനിന്നു പെലൎഗ്ഗർ ഒരൊ ഹെത്വന്തരെണ നീങ്ങുമ്പൊൾ
ഇതല്യയിൽ ഒടി തങ്ങളുടെ വകക്കാരൊട് കൂടി കുടിയെറും ത്രൊയക്കാർ
മുതലായ ആസ്യവാസികളും അവരൊട് ചെരും- എങ്കിലും യവനമലകളി
ൽ സംഭവിച്ചത് പൊലെ ഇതല്യ കുന്നുവാഴികളായ അടുത്ത ജാതിക്കാർ
ക്രമത്താലെ വൎദ്ധിച്ചു കടപ്പുറങ്ങളെയും വശത്താക്കിവാണു- വിശെഷിച്ചു അ
പന്നീന്യ ശിഖരാഗ്രത്തിൽ വസിക്കുന്ന സബെല്ലർ എല്ലാവൎക്കും ഭയങ്കരന്മാരാ
യിവന്നു- ആയവർ വളൎന്നപ്പൊൾ നാലുദിക്കിലും പരന്നു അടക്കിതെക്കു സമ്നീ
തരും പടിഞ്ഞാറു സബീനരും മറ്റും ഒരൊനാമധെയങ്ങളെ ധരിച്ചുവാണു-
അവർ വടക്കപൊയി ഉമ്പ്രരെ അല്പം നീക്കി പടിഞ്ഞാറും പരാക്രമം കാട്ടി
ഒസ്ക്കരൊട് പൊരുതപ്പൊൾ ഇവരിൽ ചിലർ അവുല്യയൊളം മാറി അവിടെ
വാണു മറ്റവർ തിബരിന്റെ കരയിൽ വെച്ചു സികില്യരൊട് ഇടകലൎന്നു ല
ത്തീനർ എന്നപെർ എടുത്തു- ഇവൎക്കു വടക്കെ ഭാഗത്തുള്ളതുറെനരെ ആ
ല്പകളിൽ നിന്നു ഇറങ്ങി വന്നതു സ്കർ അമൎത്തു ഭരിച്ചു- അവൎക്കു വടക്കെ തീ
രത്തുള്ള ലിഗുരർ റൊനനദിയൊളം പരന്നു വസിച്ചു- തെക്കെ തീരങ്ങളിൽ ഒ
രൊരൊ യവനന്മാർ കപ്പലൊടിവന്നു പെലൎഗ്ഗരെ മിക്കവാറും അധീന
മാക്കി ശ്രുതിപ്പെട്ട തുറമുഖങ്ങളെ കെട്ടി സുഖിക്കയും ചെയ്തു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/102&oldid=192578" എന്ന താളിൽനിന്ന് ശേഖരിച്ചത്