താൾ:CiXIV258.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

൮൨., എത്രുസ്കർ

തുസ്കർ തുറെനർ ഇങ്ങിനെ ൨ വംശങ്ങൾ കലൎന്നുണ്ടായ എത്രുസ്തർ യവനരു
ടെ ബുദ്ധിവിശെഷം കണ്ടു അവൎക്കു ശിഷ്യപ്രായമായി പെരുങ്കല്ലുകളെ കൊ
ണ്ടു പട്ടണക്കൊട്ടകളെയും പുഴകളെ തിരുത്തുന്ന ചിറ കൈത്തൊടു മുതലായവ
റ്റെയും ചമെച്ചു കൃഷി കച്ചവടം കപ്പലൊട്ടം മുതലായതു ക്രമത്തിലാക്കി തൎക്വി
നിമുതലായ ൨൪ പട്ടണങ്ങളിൽ മൂപ്പു കല്പിച്ചു രാജാക്കന്മാർ കൂടാതെ കുലശ്രെ
ഷ്ഠന്മാരെ അനുസരിച്ചു വന്നു ആകുലീനന്മാർ പുരൊഹിതസ്ഥാനത്തിലായി മിന്ന
ൽ ബലിമൃഗക്കുടൽ തുടങ്ങിയുള്ളതു നൊക്കി വിധി കല്പിതങ്ങളെ ആരാഞ്ഞു
ചതുൎയ്യുഗം മുതലായ കാലവിശെഷങ്ങളെ വിചാരിച്ചു പൌൎണ്ണമിയിൽ തിനി
യാവ് അമാവാസ്യയിൽ കുപ്ര ഇങ്ങിനെ ഒരു ദെവനും ദെവിയും പ്രാപ്തിമി െ
കച്ചവർ എന്നു കല്പിച്ചു വളരെകാലം അയല്വക്കത്തുള്ളവരിൽ അത്യന്തം ശ
ക്തി എറി വിളങ്ങിപ്പൊന്നു- എന്നാറെ (൫൦൦ ആം വൎഷം തുടങ്ങി) വടക്കെകര
യിൽ ഗാലരും കടലിൽ കൎത്തഹാരും വളരെ വൎദ്ധിക്കയാൽ എത്രുസ്ക്കരുടെ വാഴ്ച
യ്ക്കവാട്ടം പിടിച്ചു ക്ഷീണിച്ചു പൊകയും ചെയ്തു-

൮൩., സബെല്ലർ

എത്രുസ്കക്ഷയകാലത്തിങ്കൽ സബെല്ലർ വൎദ്ധിച്ചുതുടങ്ങി- അവൎക്ക കൃഷിവൃ
ത്തിയിലും യുദ്ധാഭ്യാസത്തിലും ഒരുപൊലെ സന്തുഷ്ടിയും ഉറപ്പും ഉണ്ടു- അവരു
ടെ ദെവകളാവിത് സ്വൎഗ്ഗരാജാവായി വിശ്വം നടത്തുന്ന ദ്യുപിതൃ എന്നവനും
വംശപരദെവതയായി മാൎസ എന്ന സുബ്രഹ്മണ്യനും തന്നെ- ശെഷം വിശ്വാ
സം സുഖം യദൃഛ്ശമുതലായ ദെവതകളും ഉണ്ടു ഇടി ഉല്കാപക്ഷി പതനം തു
ടങ്ങിയ ശകുനങ്ങളിൽ നിത്യം ആശ്രയിക്കും- തുസ്കരൊടുള്ള സങ്കരം നിമിത്തം
സുഖപ്രൈയന്മാരായി ചമഞ്ഞ കമ്പാന്യ നാട്ടുകാർ ഒഴികെ ശെഷം സബെല്ലർ
ലത്തീനരൊട് നിത്യം പൊരുതു വളരെ പരാക്രമവും സ്ഥൈൎയ്യവും കാട്ടിയശെ
ഷം രൊമവാഴ്ചയിൽ അടങ്ങിയനാൾ മുതൽ രൊമക്കത്രെ ഇതല്യയിൽ മെ
ല്കൊയ്മ ആയ്വന്നു-

൮൪., രൊമനിൎമ്മാണം-

ലത്തീനർ അല്ബാദി ൩൦ ഗ്രാമത്തിലും കുടി ഇരുന്നു കൃഷിചെയ്തുകൊണ്ടും വിളഭൂ
മിയെ കടാക്ഷിക്കുന്ന ശനി എന്ന സത്തുൎണൻ വിഘ്നെശനും ദ്വാസ്ഥനും ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/103&oldid=192580" എന്ന താളിൽനിന്ന് ശേഖരിച്ചത്